മണ്ണാര്‍ക്കാട് : ദേശീയപാതയിലെ അപകടമേഖലയായ പനയംപാടത്ത് പൊലിസ്, ആര്‍. ടി.ഒ, പി.ഡബ്ലു.ഡി. ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തി. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് പരിശോധന ആരംഭിച്ചത്. കഴിഞ്ഞദിവസം ലോറി അപകടമുണ്ടായ സ്ഥലം മുതല്‍ ദുബായ്കുന്ന് വരെ റോഡിന്റെ ഇരുവശങ്ങളിലും സംഘം വിശദമായ പരിശോധന നടത്തി. അപകടം ഒഴിവാക്കുന്നതിനുള്ള താല്‍ക്കാലി ക പരിഹാരം എന്ന നിലയില്‍ താല്‍ക്കാലിക ഡിവൈഡറുകളും പൊലീസിന്റെ നേതൃ ത്വത്തില്‍ പരിശോധനയ്ക്കിടെ സ്ഥാപിച്ചു. മേഖലയില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും റിഫ്‌ളക്ടറുകളും മറ്റും സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസല്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി തിങ്കളാഴ്ച സമര്‍പ്പിക്കും. അപകടമേഖലയിലെ റോഡ് ഉപരിതലത്തിലെ മിനുസം ഒഴിവാക്കുന്നതിനുള്ള പ്രവൃത്തിയും തിങ്കളാഴ്ച ആരംഭിക്കും. ഇതോടൊപ്പം അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി വരികയാണ്’. ആക്ഷന്‍ പ്ലാന്‍ പരിശോധിച്ച ശേഷം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ ന്ന് സര്‍ക്കാര്‍ തലത്തിലുളള തീരുമാനങ്ങള്‍ കൂടി കൈകൊണ്ട് കൊണ്ട് നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ പൊലിസ് മേധാവി ആര്‍. വിശ്വനാഥ്, ആര്‍.ടി.ഒ. സി.യു മുജീബ്, പി.ഡബ്ല്യു.ഡി. ദേശീയപാത വിഭാഗം എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ കെ. അബ്ദു ല്‍ അസീസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തിയത്.