കല്ലടിക്കോട് : അപകടം നടന്ന പനയംപാടത്തെ റോഡ് നിര്‍മ്മാണത്തില്‍ അശാസ്ത്രീ യതയുണ്ടെന്നും അത് ഉടന്‍ പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ലോറി മറിഞ്ഞ് കുട്ടികള്‍ മരണപ്പെട്ട പനയംപാടത്തെ അപകട സ്ഥലവും റോഡിലെ പ്രശ്‌നങ്ങളും നേരിട്ടെത്തി മനസിലാ ക്കി.
റോഡിന്റെ നിര്‍മ്മാണം അശാസ്ത്രീയമാണ്. ഒരുവശത്ത് കൂടുതല്‍ വീതിയും മറുവ ശത്ത് കുറഞ്ഞ വീതിയും ആണുള്ളത്. ഇത് പരിഹരിക്കാന്‍ റോഡിന്റെ നടുവിലെ മാര്‍ക്ക് രണ്ട് മീറ്റര്‍ മാറ്റിവരയ്ക്കും. ഇവിടെ അടിയന്തിരമായി ഡിവൈഡര്‍ സ്ഥാപിക്കും. അപകടത്തിന് കാരണമാകുന്ന വലതുഭാഗത്തുള്ള ഓട്ടോസ്റ്റാന്‍ഡ് ഇടതു ഭാഗത്തേക്ക് മാറ്റാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവരുടെ യോഗം ചൊവ്വാഴ്ച വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ കണ്‍സ്ട്രക്ഷന്‍ അപാകത യാണ് റോഡിനുള്ളത്. അത് പരിഹരിക്കാനാണ് ചര്‍ച്ച. ഇതിലേക്കുള്ള പണം നാഷണല്‍ ഹൈവേ അതോറിറ്റിയാണ് അനുവദിക്കേണ്ടത്. അവര്‍ വിസമ്മതിക്കുകയാണെങ്കില്‍ സര്‍ക്കാറിന്റെ റോഡ് സേഫ്റ്റി അതോറിറ്റി വഴി തുക അനുവദിക്കും.
മുണ്ടൂരിലെ ദേശീയപാതയിലും നാട്ടുകാര്‍ ഇത്തരം ഒരു പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയി ട്ടുണ്ട്. അത് കെഎസ്ടിപി റോഡാണ്. ഇക്കാര്യം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍ പെടുത്തും. അവിടെ വേണ്ടത് റൗണ്ടാണോ ഫ്‌ലക്ചര്‍ ലൈറ്റാ ണോ തുടങ്ങിയ കാര്യങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ഉദ്യോഗസ്ഥ പരിശോധനയിലൂടെ തീരുമാനിക്കും. റോഡ് ക്രോസിംഗുകള്‍ക്ക് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നത് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുന്നു എന്നത് കാണാതിരുന്നുകൂടാ എന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് മന്ത്രി സ്ഥലത്തെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരു ടെയും നിര്‍ദ്ദേശങ്ങള്‍ കേട്ടു. തുടര്‍ന്ന് വാഹനാപകടം നടന്ന സ്ഥലത്തെ വീട്ടുകാരുടെ അഭിപ്രായങ്ങളും കേട്ടാണ് മടങ്ങിയത്. റോഡപകടം നടന്ന പ്രദേശത്തെ റോഡിലൂടെ സ്വന്തം കാര്‍ സ്വയം ഡ്രൈവ് ചെയ്താണ് മന്ത്രി റോഡിലെ നിര്‍മ്മാണ പ്രശ്‌നങ്ങള്‍ വിലയി രുത്തിയത്.ആര്‍ടിഒ , പൊലീസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.