കല്ലടിക്കോട് : കരിമ്പ പനയമ്പാടത്ത് വിദ്യാര്‍ഥികളുടെ മുകളിലേക്ക് നിയന്ത്രണം വിട്ടെത്തിയ സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. അമിതവേഗ ത്തിലെത്തിയ ലോറി മറ്റൊരു വാഹനത്തിലിടിച്ച് വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് കരിമ്പയില്‍ വെച്ച് മറിഞ്ഞത്. മരിച്ച നാലുപേരും പെണ്‍കുട്ടികളാണ്. ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രി യിലുമാണ് മരിച്ചത്. അപകടത്തിന് പിന്നാലെ കുട്ടികളെ തച്ചമ്പാറയിലെ ഇസാഫ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെയെത്തിച്ച മൂന്ന് വിദ്യാര്‍ഥികളാണ് മരിച്ചത്. നാല് വിദ്യാര്‍ഥികളാണ് വണ്ടിക്കടിയില്‍ പെട്ടത്. നാട്ടുകാരും പൊലിസും ഫയര്‍ഫോ ഴ്‌സും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കരിമ്പ ഗവ. ഹയര്‍ സെക്കന്‍ ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. ലോറി അമിതവേഗതയിലാ യിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പരീക്ഷകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുക യായിരുന്നു കുട്ടികള്‍. റോഡരുകിലൂടെ നടന്ന് പോകുകയായിരുന്ന കുട്ടികള്‍ക്ക് ഇടയി ലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!