മണ്ണാര്‍ക്കാട് : നഗരസഭാ ബസ് സ്റ്റാന്‍ഡിലെ നിലവിലുള്ള പരിഷ്‌കരണങ്ങള്‍ യാത്രക്കാ ര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ഇതിന് പരിഹാരം കാണണമെന്നും വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ നഗരസഭാ ചെയര്‍മാന്‍ സി. ബഷീറിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കോടതിപ്പടി റോഡിലെ ട്രാഫിക് പരിഷ്‌കാര ങ്ങള്‍ നിലച്ച് പോയതുകാരണം ഇതുവഴി സഞ്ചരിക്കുന്ന പൊതുജനങ്ങള്‍ക്കും വാഹന യാത്രക്കാര്‍ക്കും പ്രയാസം നേരിടുന്നതായും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വോയ്‌സ് ഓഫ് മണ്ണാര്‍ക്കാടിന്റെ സമൂഹമാധ്യമ കൂട്ടായ്മയില്‍ ഓണ്‍ലൈനായി നടത്തി വരുന്ന വോം ഓപ്പിനീയന്‍ പോള്‍ അഭിപ്രായസര്‍വേയിലും പൊതുചര്‍ച്ചയിലും ഉയര്‍ന്നുവന്ന വിഷയത്തിന്റെ ഭാഗമായാണ് ഭാരവാഹികള്‍ ചെയര്‍മാനെ സന്ദര്‍ശിച്ചത്. നഗരസഭയു ടെ പ്രവര്‍ത്തനമികവിനേയും അഭിനന്ദിച്ചു. നിവേദനത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ അടിയന്തര പരിഹാരത്തിനായി സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് ചെയര്‍മാന്‍ ഉറപ്പുനല്‍കിയതായി വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് ഭാരവാഹികള്‍ അറിയി ച്ചു. ഭാരവാഹികളായ രമേഷ് പൂര്‍ണ്ണിമ, വിജയേഷ്, ഗഫൂര്‍ പൊതുവത്ത്, കെ.വി അമീര്‍, ഷെമീര്‍ വൈശ്യന്‍, നസീര്‍ തെങ്കര, ഇസ്മായില്‍ കണ്ടമംഗലം എന്നിവര്‍ പങ്കെടുത്തു.