കല്ലടിക്കോട് : പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ പനയംപാടം വളവില്‍ ചരക്ക് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം. ലോറിക്കടിയില്‍ പെട്ട മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചതായി വിവരം.ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവ ര്‍ത്തനം തുടങ്ങി. പൊലിസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തിനായെത്തി. പരി ക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.. കരിമ്പ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. പരീക്ഷകഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍. ഈ സമയം പാലക്കാട് ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്ന സിമന്റ് കയറ്റിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഈ സമയം മഴയുണ്ടായിരുന്നു. വൈകിട്ട് നാല് മണിയോടെ പനയംപാടം വളവില്‍ വെച്ചായിരുന്നു അപകടം.