അലനല്ലൂര്‍ : ഇസ്ലാമിലെ വ്യക്തിനിയമങ്ങളും, സാമൂഹിക ജീവിത ക്രമങ്ങളും കാലങ്ങ ള്‍ക്കതീതമായി പ്രസക്തവും, പ്രായോഗികവുമാണെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗ നൈസേഷന്‍ എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആനില്‍ സംഘടിപ്പിച്ച വിസ്ഡം അലനല്ലൂര്‍ ഏരിയ നേര്‍പഥം ആദര്‍ശ സംഗമം അഭിപ്രായപ്പെട്ടു. കാലാനുസൃതമായും, അന്യൂനമാ യും നിലകൊള്ളുന്നതാണ് വിശുദ്ധ ഖുര്‍ആനിലൂടെയും , ഹദീസുകളിലൂടെയും പഠിപ്പി ക്കപ്പെട്ട ജീവിത പദ്ധതികളെന്നും സംഗമം ചൂണ്ടിക്കാട്ടി.
വ്യക്തികളുടെയും, സമൂഹത്തിന്റെയും അഭിമാനത്തിനും സമ്പത്തിനും ഏറെ വില കല്പിക്കുകയും, പരസ്പരം ആദരിക്കുവാന്‍ സമൂഹത്തെ ഉദ്‌ഘോഷിക്കുകയും ചെയ്യുന്ന മതമാണ് ഇസ്ലാം. ഇസ്ലാമിക ശരീഅത്തിലെ ശിക്ഷാ നടപടികള്‍ വ്യക്തികളുടെ അവകാ ശങ്ങളും, അഭിമാനവും സംരക്ഷിച്ച് കൊണ്ട് മാത്രം നിര്‍വ്വഹിക്കുവാന്‍ പ്രേരിപ്പിക്കുന്ന താണെന്നും ആധുനികതയോട് സംവദിക്കുവാനും, വിശ്വാസത്തിന്റെ മൗലികതയില്‍ നിന്നു കൊണ്ട് പുരോഗമനത്തെ ഉള്‍ക്കൊള്ളാനും ആഹ്വാനം ചെയ്യുന്ന മതമാണ് ഇസ്ലാ മെന്നും സംഗമം അഭിപ്രായപ്പെട്ടു.
വിസ്ഡം, യൂത്ത്, സ്റ്റുഡന്റ്‌സ്, വുമണ്‍, ഗേള്‍സ് എടത്തനാട്ടുകര, അലനല്ലൂര്‍ മണ്ഡലം സമി തികള്‍ സംയുക്തമായി സംഘടിപ്പിച്ച ആദര്‍ശ സംഗമം പീസ് റേഡിയോ സി.ഇ.ഒ. പ്രൊ ഫ. ഹാരിസ് ബിന്‍ സലീം ഉദ്ഘാടനം ചെയ്തു. വിസ്ഡം എടത്തനാട്ടുകര മണ്ഡലം പ്രസിഡ ന്റ് ഹംസ മാടശ്ശേരി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, ജില്ലാ വൈസ് പ്രസിഡന്റ് ഷൗക്കത്തലി അന്‍സാരി, ജില്ലാ ജോയിന്റ് സെക്രട്ടറി ഒ. മുഹമ്മദ് അന്‍വര്‍, എടത്തനാട്ടുകര മണ്ഡലം സെക്രട്ടറി സാദിഖ് ബിന്‍ സലീം, യൂത്ത് സംസ്ഥാന സെക്രട്ട റി ഫിറോസ് ഖാന്‍ സ്വലാഹി, ജില്ലാ പ്രസിഡന്റ് ഉണ്ണീന്‍വാപ്പു, എടത്തനാട്ടുകര മണ്ഡലം സെക്രട്ടറി എന്‍. ഷഫീഖ്, ടി.കെ. മുഹമ്മദ്, എം. അബ്ദുറസാഖ് സലഫി, വി. പി. ഉമ്മര്‍, ഒ.പി. ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.