മണ്ണാര്‍ക്കാട് : പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വ ത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തിലേക്കുള്ള അപേക്ഷകള്‍ ജില്ലയില്‍ ഡിസംബര്‍ 13 വരെ സ്വീകരിക്കും. മന്ത്രിമാരായ കെ. കൃഷ്ണന്‍ കുട്ടിയുടെയും എം.ബി രാജേഷിന്റെയും നേതൃത്വത്തില്‍ ഡിസംബര്‍ 20 മുതല്‍ ജനുവ രി മൂന്ന് വരെയാണ് ജില്ലയില്‍ അദാലത്തുകള്‍ നടക്കുക. 20 ന് ചിറ്റൂര്‍ , 21 ന് ആലത്തൂര്‍, 23 ന് ഒറ്റപ്പാലം, 24 ന് മണ്ണാര്‍ക്കാട്, 26 ന് പട്ടാമ്പി, 27 ന് അട്ടപ്പാടി, ജനുവരി മൂന്നിന് പാല ക്കാട് എന്നിങ്ങനെയാണ് വിവിധ താലൂക്കുകളഇല്‍ അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 13 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, ഓണ്‍ലൈന്‍ വഴി നേരിട്ടോ അദാലത്തിലേക്കുളള പരാതികളും അപേക്ഷകളും നല്‍കാം. karuthal. kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ പരാതിയില്‍ ഉള്‍പ്പെടുത്തണം. നിശ്ചിതമേഖലയിലുള്ള പരാതികള്‍ മാത്രമാണ് സ്വീകരിക്കുക.