മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ അരിയൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ സാമ്പത്തിക ക്രമക്കേടുകളും അഴിമതിയുമില്ലെന്നും നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട തില്ലെന്നും ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പഴയ അ ന്വേഷണ റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്താണ് അഴിമതിയും സാമ്പത്തിക ക്രമക്കേടുക ളും ഉള്ളതായി സി.പി.എം. ആരോപിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഇതൊന്നും പ്രതി പാദിച്ചിട്ടില്ലെന്ന് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. വ്യാജപ്രചാരണങ്ങളിലൂടെ ബാങ്കി നെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. സാമൂഹമാധ്യമങ്ങളിലൂടെ കുപ്രചാരണങ്ങള്‍ നടത്തു ന്നവര്‍ക്കെതിരെ ജില്ലാ പൊലിസ് മേധാവി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയി ട്ടുണ്ട്.

കോവിഡ് കാലത്ത് കുടിശ്ശികയായ വായ്പകളില്‍ പലിശയിളവ് നല്‍കിയതിനും നിക്ഷേ പങ്ങള്‍ക്ക് പലിശയില്‍ വര്‍ധനവ് നല്‍കിയതും ബ്രാഞ്ചുകള്‍ കൂടിയപ്പോള്‍ നടത്തിയ നിയമനങ്ങളും ബാങ്കിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് സഹകരണവകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ടിലുള്ളത്. ഇതു ഉയര്‍ത്തിപ്പിടിച്ചാണ് സിപി.എമ്മിന്റെ നേതൃത്വ ത്തില്‍ കുപ്രചരണങ്ങള്‍ നടക്കുന്നത്. യൂത്ത് ലീഗ് നേതാവായ ജീവനക്കാരന് ക്രമരഹി തമായി സ്ഥാനക്കയറ്റം നല്‍കിയെന്ന ആരോപണവും നിഷേധിച്ചു. അദ്ദേഹം ജോലി ചെയ്യുന്ന തസ്തികയില്‍ തന്നെ തുടരുന്നതായും ഭരണസമിതി അറിയിച്ചു. സഹകരണ വകുപ്പിലേക്ക് തിരിച്ചടക്കാന്‍ നിര്‍ദേശിച്ച തുകയിന്‍മേല്‍ ഭരണസമിതി അപ്പീല്‍ നല്‍ കിയിട്ടുണ്ട്. സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളിലെ അഴിമതി മറച്ചുവെക്കാന്‍ അരിയൂര്‍ ബാങ്കിനെ കരുവാക്കുകയാണ്. സി.പി.എമ്മിലെ വിഭാഗീയ തയാണ് പ്രചാരണങ്ങള്‍ക്ക് പിന്നില്‍. അരിയൂര്‍ ബാങ്കിനെതിരെ സമരവുമായി വന്നാല്‍ സമാനരീതിയില്‍ സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങള്‍ക്ക് മുന്നി ലും സമരം നടത്തുമെന്ന് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.

അപവാദപ്രചരണങ്ങളെ തുടര്‍ന്ന് നിക്ഷേപകര്‍ ഒരേസമയം നിക്ഷേപം പിന്‍വലിച്ചതാ ണ് സാമ്പത്തികപ്രതിസന്ധി ഉടലെടുക്കാന്‍ കാരണമായത്. ഇത് മറികടക്കാനുള്ള ശ്രമ ങ്ങള്‍ നടത്തിവരികയാണ്. അരിയൂര്‍ ബാങ്കിനെ സാമ്പത്തികമായി തകര്‍ക്കാനാവില്ല. ബാങ്കിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഒരു കുഴപ്പവുമില്ല.70 കോടിരൂപ നിക്ഷേപമുണ്ട്. 140 കോടി രൂപ വായ്പയും നല്‍കിയിട്ടുണ്ട്. കുടിശ്ശിക പിരിച്ചെടുക്കാനുള്ള തീവ്രശമം നട ത്തുന്നുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് പ്രസി ഡന്റ് ഹസന്‍ പാറശ്ശേരി, മുന്‍ പ്രസിഡന്റ് അഡ്വ. ടി.എ. സിദ്ദിഖ്, വൈസ് പ്രസിഡന്റ് അസീസ് ഭീമനാട്, ഭരണസമിതി അംഗങ്ങളായ അബ്ദുള്‍ ഹമീദ്, അബ്ദുള്‍ അസീസ്, ചേക്കുമാസ്റ്റര്‍, അസൈനാര്‍ മാസ്റ്റര്‍, ഉമ്മര്‍ മനച്ചിതൊടി എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!