മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭാ പരിധിയിലെ ശല്ല്യക്കാരായ കാട്ടുപന്നികളെ അമര്‍ ച്ച ചെയ്യുന്നതിന്റെ ഭാഗമായി ഷൂട്ടര്‍മാരെ ഉപയോഗിച്ച് നടത്തിയ ദൗത്യത്തില്‍ 34 കാട്ടു പന്നികളെ വെടിവെച്ചുകൊന്നു. പെരിമ്പടാരി, പോത്തോഴിക്കാവ്, മുക്കണ്ണം, നമ്പിയംകു ന്ന്, കുന്തിപ്പുഴ, ചന്തപ്പടി, പോത്തോഴിക്കാവ് പ്രദേശങ്ങളില്‍ നിന്നാണ് മലപ്പുറം ഷൂട്ടേഴ്സി ന്റെ നേതൃത്വത്തിലുള്ള ആര്‍.ആര്‍.ടി. അംഗങ്ങളായ കെ.പി ഷാന്‍, അലി നെല്ലേങ്ങര, വരിക്കത്ത് ചന്ദ്രന്‍, വരിക്കത്ത് ദേവകുമാര്‍, വി.ജെ തോമസ്, എന്നിവരടങ്ങിയ സംഘമാ ണ് വേട്ട പട്ടികളെ ഉപയോഗിച്ച് കാട്ടുപന്നികളെ തുരത്തിയശേഷം വെടിവെച്ചുകൊന്ന ത്. കഴിഞ്ഞ മാസം മുക്കണ്ണത്ത് കാട്ടുപന്നി ബൈക്കിലിടിച്ചതിനെ തുടര്‍ന്നുള്ള അപകട ങ്ങളില്‍ രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് കാട്ടുപന്നികളെ അമര്‍ച്ച ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നു. ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാല്‍ ഷൂട്ടേഴ്സിനെ കൊണ്ടുവരാന്‍ നഗരസഭ അധികൃതര്‍ക്ക് സാങ്കേതിക തടസവും നില നിന്നു. ചൊവ്വാഴ്ചയാണ് ഇവരെ എത്തിച്ചത്. വരും ദിവസങ്ങളിലും ഇവരുടെ സേവനം ലഭ്യമാക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അറിയിച്ചു.