അലനല്ലൂര്‍ : വൈദ്യുതിനിരക്ക് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റി കോട്ടപ്പള്ള ടൗണില്‍ പ്രകടനവും പൊതുയോഗവും നട ത്തി. നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.ഷാനവാസ് അധ്യക്ഷനായി. ജില്ലാ പ്രവര്‍ത്തക സമിതി അംഗം എം.പി.എ ബക്കര്‍ മാസ്റ്റര്‍, മണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി ഹംസപ്പ, മേഖലാ ഭാരവാഹികളായ പി. അന്‍വര്‍ സാദത്ത്, ടി.പി മന്‍സൂര്‍, അക്ബറലി പാറോക്കോട്ട്, എം. അബു മാസ്റ്റര്‍, പി.സുഫീഖറലി, സലാം പടുകുണ്ടില്‍, മൊയ്തീന്‍കുട്ടി പൂളക്കല്‍, ഹംസ പടുവന്‍പാടന്‍, സി.പി അബൂട്ടി, ബാപ്പു തുവ്വശ്ശേരി, മുഹമ്മദ് കുട്ടി, യൂത്ത് ലീഗ് ഭാരവാഹികളായ ഉണ്ണീന്‍ വാപ്പു, നൗഷാദ് പുത്തന്‍കോട്ട്, കെ.ടി ജഫീര്‍, നിജാസ് ഒതുക്കുംപുറത്ത്, സി. ഷിഹാബു ദ്ദീന്‍, ഷബീര്‍ അലി, എം.എസ്.എഫ്. നേതാക്കളായ മുസ്തഫ പൂക്കാടഞ്ചേരി, അഫ്‌സല്‍ ചളവ തുടങ്ങിയവര്‍ സംസാരിച്ചു.