മണ്ണാര്‍ക്കാട് : ആധുനിക സൗകര്യങ്ങളോടെ മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്ക ന്‍ഡറി സ്‌കൂളില്‍ പണികഴിപ്പിച്ച സെമിനാര്‍ ഹാള്‍ എം.ഇ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ കുഞ്ഞിമൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ സംസ്ഥാന കായിക വിജയികള്‍ക്കുള്ള മൊമെന്റോയും ചടങ്ങില്‍ വിതരണം ചെയ്തു. സ്‌കൂള്‍ ചെയര്‍മാന്‍ ഷെറിന്‍ അബ്ദുള്ള അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഹബീബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ കൗണ്‍സിലര്‍ ഷറഫുന്നിസ സൈദ്, എം.ഇ.എസ്. സംസ്ഥാന സെക്രട്ടറി എ. ജബ്ബാര്‍ അലി, ജില്ലാ പ്രസിഡന്റ് സി.യു മുജീബ്, ജില്ലാ സെക്രട്ടറി സയ്യിദ് താജുദ്ദീന്‍, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. നാസര്‍ കൊമ്പത്ത്, താലൂക്ക് സെക്രട്ടറി മുസ്തഫ വറോടന്‍, എന്‍. അബൂബക്കര്‍, പി.ടി.എ. പ്രസിഡന്റ് പൂതാനി നസീര്‍ബാബു, പ്രധാന അധ്യാപിക ഐഷാബി, സ്‌കൂള്‍ മാനേജിങ് കമ്മിറ്റി സെക്രട്ടറി കെ.പി അക്ബര്‍, ട്രഷ റര്‍ കീടത്ത് അബ്ദു തുടങ്ങിയവര്‍ സംസാരിച്ചു.