മണ്ണാര്‍ക്കാട് : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി പ്രകടനവും ധര്‍ണയും നടത്തി. ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുന്ന നടപടികള്‍ ആരംഭിക്കണമെന്ന് കെ.എസ്.എസ്.പി.യു. ആവശ്യപ്പെട്ടു. മുന്‍ പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക നാലാം ഗഡുവും ക്ഷാമാശ്വാസ കുടിശ്ശിക മൂന്ന് നാല് ഗഡുക്കളും അനുവദിക്കുക, കുടിശ്ശിക യായ ആറ് ക്ഷാമാശ്വാസ ഗഡുക്കള്‍ നല്‍കുക, മെഡിസെപിലെ അപാകതകള്‍ പരി ഹരിക്കുക തുടങ്ങിയ ആവ ശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. രാധാ ദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.കെ.സി. നായര്‍ അധ്യക്ഷനായി ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. മോഹന്‍ദാസ്, കെ. അംബുജാക്ഷി, ബാലകൃഷ്ണന്‍, ബ്ലോക്ക് സെക്രട്ടറി എം.വി കൃഷ്ണ ന്‍കുട്ടി, ജോയിന്റ് സെക്രട്ടറി ടി.എസ് രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് സി.സത്യഭാമ, പി.രമേശന്‍, പി.ജി ഉമാദേവി, ടി. അശോകന്‍, കെ.എ വത്സല, എം.ടി ഉണ്ണികൃഷ്ണന്‍, കെ. ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.