മനുഷ്യാവകാശ കമ്മിഷന്‍ രണ്ട് തവണ വിഷയത്തില്‍ ഇടപെട്ടു
മണ്ണാര്‍ക്കാട് : മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിട്ടും പ്ലാന്റേഷന്‍ കോര്‍പറേഷ ന്റെ തത്തേങ്ങലത്തെ കശുമാവിന്‍തോട്ടത്തില്‍ സൂക്ഷിച്ചിട്ടുള്ള എന്‍ഡോ സള്‍ഫാന്‍ ശേഖരം നീക്കാനുള്ള നടപടികള്‍ നീളുന്നു. 13 വര്‍ഷം മുന്‍പ് ബാരലുകളിലാക്കി ഗോ ഡൗണില്‍ സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ ശേഖരമാണ് ഇപ്പോഴും നീക്കംചെയ്യാതെ കിടക്കുന്നത്. വിഷയത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ 2022ലും 2023ലും ഇടപെട്ടിരുന്നു. എന്‍ഡോസള്‍ഫാന്‍ ബാരലുകള്‍ ഉടന്‍ നീക്കംചെയ്തില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നും കൂടുതല്‍പേരെ വീണ്ടും രോഗപരി ശോധനയ്ക്ക് വിധേയ മാക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തനകനായ രാജീവ് കേരളശ്ശേരി മനുഷ്യാ വകാശ കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു ഉത്തരവുണ്ടായത്.
2022 സെപ്റ്റംബറിലെ ആദ്യ ഉത്തരവില്‍ കീടനാശിനി രണ്ടുമാസത്തിനകം നീക്കംചെയ്യ ണമെന്നും പ്രദേശത്ത് വിശദമായ രോഗപരിശോധന നടത്തണമെന്നുമായിരുന്നു. ഇതുപ്ര കാരം ജില്ലാ ആരോഗ്യവിഭാഗവും തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഉന്നത ആരോഗ്യവ കുപ്പ് അധികൃതരുടെയും നേതൃത്വത്തില്‍ രോഗബാധിതരെ കണ്ടെത്താന്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ രോഗലക്ഷണങ്ങളുള്ള എത്രപേരെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. അതേസമയം 2015 ല്‍ നടത്തിയ സ്‌ക്രീനിങ് ടെസ്റ്റില്‍ 45 പേര്‍ക്ക് രോഗലക്ഷണങ്ങളുള്ളതായി പറഞ്ഞിരുന്നു. ആദ്യത്തെ ഉത്തരവിനുശേഷം തുടര്‍ നടപടികളുണ്ടാവാതിരുന്നതോടെ പരാതിക്കാരന്‍ വീണ്ടും ഹര്‍ജി നല്‍കുകയും 2023 ഏപ്രിലില്‍ മനുഷ്യാവകാശകമ്മീഷന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഈ ഉത്തരവില്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ ബാരലുകള്‍ നീക്കംചെയ്യണമെന്നാണ് ജില്ലാ ഭരണകൂടത്തോട് നിര്‍ദേശിച്ചിട്ടുള്ളത്. പ്രദേശത്ത് തുടര്‍ പരിശോധന നടത്തേണ്ട ആവശ്യകതയും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ഉത്തരവിറങ്ങി ഒരുവര്‍ഷവും എട്ടുമാസവും കഴിഞ്ഞു.
അതേസമയം മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും ആളെത്തി സാംപിള്‍ ശേഖരിച്ച് പോയതയാണ് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അധികൃതരില്‍ നിന്നും ലഭ്യമാ കുന്ന വിവരം.നൊട്ടമല മുതല്‍ തത്തേങ്ങലംവരെ 442 ഹെക്ടറിലായി സ്ഥിതിചെയ്യുന്ന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുവണ്ടിത്തോട്ടം 1981ലാണ് തുടങ്ങിയത്. അന്ന് മുതല്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നു. നിരോധനം വന്നതോടെ 314 ലിറ്റര്‍ എന്‍ഡോ സള്‍ഫാന്‍ കോര്‍പ്പറേഷന്‍ ഗോഡൗണില്‍ ബാക്കിയായി. 2011 മുതല്‍ സൂക്ഷിക്കുന്ന കീടനാശിനി ബാരലുകളിലെ ചോര്‍ച്ചയെ തുടര്‍ന്ന് 10ലക്ഷംരൂപ ചിലവിട്ട് 2014 ല്‍ പുതിയ ബാരലിലേക്ക് മാറ്റിയിരുന്നു. കീടനാശിനി ഉടന്‍തന്നെ പൂര്‍ണമായും നീക്കം ചെയ്യുമെന്നായിരുന്നു അധികൃതര്‍ നല്‍കിയ ഉറപ്പ്.