പൊതുജനങ്ങള്‍ക്ക് പരാതികളും വിവരങ്ങളും അറിയിക്കുന്നതിനായി കണ്‍ട്രോള്‍ റൂം തുറന്നു

മണ്ണാര്‍ക്കാട് : ക്രിസ്മസ് – പുതുവല്‍സര ആഘോഷത്തോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യം ഉണ്ടാക്കല്‍, അനധികൃത മദ്യ വില്‍പ്പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത് എന്നിവ തടയാന്‍ എക്‌സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധന ജില്ലയില്‍ തുടങ്ങി. ഡിസംബര്‍ ഒമ്പതു മുതല്‍ 2025 ജനുവരി നാലു വരെയാണ് സ്‌പെഷ്യല്‍ ഡ്രൈവ്. ഡ്രൈവിന്റെ ഭാഗമായി ചിറ്റൂര്‍ താലൂക്കില്‍ തമിഴ്നാട് അതിര്‍ത്തി റോഡുകളില്‍ കെ.ഇ.എം.യു ബോര്‍ഡര്‍ പട്രോളിങ് യൂണിറ്റ്, ദേശിയ പാതയിലുള്ള വ്യാജങ്ങളുടെ കടത്ത് തടയുന്നതിനായി പ്രത്യേക ഹൈവേ പട്രോളിങ് യൂണിറ്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എം. രാകേഷ് അറിയിച്ചു. പരിശോധനയ്ക്കായി ജില്ലയില്‍ സ്‌ട്രൈക്കിങ് ഫോഴ്‌സുകളെന്ന പേരില്‍ മൂന്ന് പ്രത്യേക പട്രോളിങ് സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് ഓരോ സ്‌ക്വാഡുകളും പ്രവര്‍ത്തിക്കുക.
കള്ള് ഷാപ്പുകള്‍ ഉള്‍പ്പടെ ലൈസന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ഈ കാലയളവില്‍ പ്രത്യേകം നിരീക്ഷിക്കും. ഡിസ്റ്റിലറി / ബ്രൂവറികളിലും പ്രത്യേകം നിരീക്ഷണം നടത്തി വരുന്നുണ്ട്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, പൊലീസ്, റവന്യൂ, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് കൂടുതല്‍ സംയുക്ത പരിശോധന നടത്തും. പൊലീസ് ഡോഗ് സ്‌ക്വാഡും എക്‌സൈസും സംയുക്തമായി എല്ലാ ചെക്ക് പോസ്റ്റുകളിലും, റെയില്‍വേ സ്റ്റേഷനുകളിലും, പാര്‍സല്‍/കൊറിയര്‍ സര്‍വീസ് തുടങ്ങിയ കേന്ദ്രങ്ങളിലും പരിശോധന നടത്തും. അഗളി, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി പ്രത്യേക റെയ്ഡുകള്‍ ഉണ്ടാകും. അതിര്‍ത്തി വഴികളിലൂടെയുള്ള കടത്ത് തടയുന്നതിനായി കര്‍ശനമായി നിരീക്ഷണം നടത്തുകയും അന്തര്‍ സംസ്ഥാന യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്യും. സൈബര്‍സെല്‍ അടക്കമുള്ള സംവിധാനങ്ങളുടെ സഹായത്തോടെ മുന്‍ പ്രതികളെ നിരീക്ഷിച്ചു വരുന്നതായും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു.
ചിറ്റൂരിലെ കള്ള് ചെത്ത് തോട്ടം മേഖല കേന്ദ്രീകരിച്ച് പരിശോധനകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. കള്ള് ചെത്ത് തോട്ടങ്ങള്‍ അടക്കമുള്ള പ്രദേശങ്ങളില്‍ പ്രത്യേക തോപ്പ് പരിശോധന സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.

കണ്‍ട്രോള്‍ റൂം തുറന്നു

അബ്കാരി, എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരാതികളും അനധികൃത കടത്ത് സംബന്ധിച്ചും പൊതു ജനങ്ങള്‍ക്ക് ജില്ലാതല കണ്‍ട്രോള്‍ റൂമിലും താലൂക്ക്തല കണ്‍ട്രോള്‍ റൂമുകളിലും ഫോണ്‍ മുഖേന താഴെ കൊടുത്ത നമ്പറുകളില്‍ അറിയിക്കാം.

ജില്ലാതല കണ്‍ട്രോള്‍ റൂം :

  • 0491-2505897
  • ടോള്‍ ഫ്രീ നമ്പര്‍: 155358

താലൂക്ക് തല കണ്‍ട്രോള്‍ റൂം

  • എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഒറ്റപ്പാലം: 0466-2244488, 9400069616.
  • എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് മണ്ണാര്‍ക്കാട് : 0492-4225644, 9400069614.
  • എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പാലക്കാട്: 0491-2539260, 9400069430.
  • എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ചിറ്റൂര്‍ : 0462-3222272, 9400069610
  • എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ആലത്തൂര്‍: 0492-2222474, 9400069612.
  • എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്: 0491-2526277.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!