മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത വലിയ തട്ടിപ്പാണ് അരിയൂര്‍ സര്‍ വീസ് സഹകരണ ബാങ്കില്‍ നടന്നിട്ടുള്ളതെന്നും നിക്ഷേപകരേയും ഓഹരി ഉടമകളേ യും മറ്റു ഇടപാടുകാരേയും വഞ്ചിച്ച് നടത്തിയിട്ടുള്ള തട്ടിപ്പിന് നേതൃത്വം നല്‍കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സി.പി.എം. ഏരിയ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബാങ്കിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയുള്ള സഹക രണവകുപ്പിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണം. വിഷയമുന്നയിച്ച് കോട്ടോപ്പാടം ലോക്കല്‍ കമ്മിറ്റി 18ന് ബാങ്കിലേക്ക് മാര്‍ച്ച് നടത്തും. ഇതിന് മുന്നോടിയായി 14,15 തിയതികളില്‍ കോട്ടോപ്പാടം പഞ്ചായത്തിലുടനീളം സമരപ്രചരണജാഥയും നടത്തും. നിക്ഷേപകര്‍ക്കും ഇടപാടുകാര്‍ക്കും ആവശ്യമായ നിയമസഹായം ഉള്‍പ്പടെ നല്‍കുന്നതിന് ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.

തട്ടിപ്പിനെ സംബന്ധിച്ച് നിരവധി പേര്‍ പരാതിയുമായി ഏരിയാ കമ്മിറ്റിയെ സമീപി ച്ചിട്ടുണ്ട്. എന്നാല്‍ മുസ്‌ലിം ലീഗ് നേതൃത്വം നല്‍കുന്ന ഭരണ സമിതിക്കെതിരെ നാളിതു വരെ നടപടിയെടുക്കാന്‍ ലീഗ് നേതൃത്വം ശ്രമിച്ചിട്ടില്ല. ഇടപാടുകാരെ വഴിയാധാരമാ ക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഭരണ സമിതിയും നേതൃത്വവും അറിഞ്ഞു കൊണ്ടുള്ള തട്ടിപ്പാണ്. അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. പ്രശ്‌നത്തില്‍ മണ്ണാര്‍ ക്കാട് എം.എല്‍.എ. പ്രതികരണം പോലും നടത്തിയിട്ടില്ല. ഇത്തര്‍ക്കാര്‍ക്ക് കൂട്ടുനില്‍ക്കു ന്ന സമീപനം ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ല. പൊതുജനമധ്യത്തില്‍ വിഷയമെത്തിക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരേയും സഹായിക്കും.

1.60 കോടി രൂപ ഭരണസമിതിയും സെക്രട്ടറിയും 81 ലക്ഷം രൂപ ജീവനക്കാരും ബാങ്കി ലേക്ക് തിരിച്ചടക്കണമെന്നാണ് സഹകരണവകുപ്പിന്റെ അന്വേഷണറിപ്പോര്‍ട്ടിലുള്ളത്. യൂത്ത് ലീഗ് നേതാവുകൂടിയായ ബാങ്കിലെ ജീവനക്കാരന് ക്രമരഹിതമായി സ്ഥാന ക്കയറ്റം നല്‍കിയത് റദ്ദാക്കിയത് സംബന്ധിച്ചും അന്വേഷിക്കണം. 10 മുതല്‍ 25 ലക്ഷം രൂപവരെ നല്‍കിയ വായ്പകളില്‍ പലതും ബിനാമി പേരുകളിലാണെന്നും നേതാക്കള്‍ പറഞ്ഞു. അതേസമയം വന്‍കിട നിക്ഷേപകര്‍ക്ക് നല്‍കിയ വായ്പാ ആനുകൂല്യങ്ങള്‍ സാധാരണക്കാര്‍ക്ക് നല്‍കിയിട്ടില്ല. വായ്പക്കാര്‍ക്ക് നിയമാനുസൃതം ലഭിക്കേണ്ട ഇള വുകള്‍ കംപ്യൂട്ടറില്‍ കൃത്രിമം നടത്തി വെട്ടിപ്പുനടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വഞ്ചന നടത്തിയവര്‍ക്ക് മാതൃകാപരമായി ശിക്ഷലഭിക്കാന്‍ നിയമനടപടി സ്വീകരിക്കും.

സംസ്ഥാന സഹകരണവകുപ്പിനേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരേയും ഉള്‍പ്പെടു ത്തിയുള്ള തീരുമാനങ്ങളിലേക്കും പാര്‍ട്ടി കടക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ ഏരിയാ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.കെ രാജന്‍ മാസ്റ്റര്‍, ടി..ആര്‍ സെബാസ്റ്റ്യന്‍, എം. വിനോദ്കുമാര്‍, എം. മനോജ്, പി. പങ്കജവല്ലി തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!