ചിറ്റൂര്‍ : രാജ്യത്തു തന്നെ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കെ.എസ്.ഇ.ബിക്കെതിരെ അസത്യ പ്രചരണം നടത്തുന്നവര്‍ ഈ സ്ഥാപനത്തെ ്വകാര്യവല്‍ക്കരണത്തിലേക്ക് തള്ളി വിടാനുള്ള ഗൂഢ ശ്രമങ്ങളാണ് നടത്തി വരുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ചിറ്റൂര്‍, വിളയോടിയിലുള്ള 66 കെ.വി സബ്‌സ്റ്റേഷനും അനുബന്ധ ലൈനും 110 കെ.വി ആയി ഉയര്‍ത്തുന്നതിന്റെയും സബ്‌സ്റ്റേഷന്റെ ശേഷി 20 എം.വി .എയില്‍ നിന്ന് 25 എം.വി.എ ആയി ഉയര്‍ത്തുന്നതിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മൂഹത്തിലെ പാവപ്പെട്ടവര്‍ക്കും പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കി വരുന്ന തിനോടൊപ്പം പൊതുമേഖലയില്‍ കമ്പനിയെ കാര്യക്ഷമമായി നിലനിര്‍ത്തി പോരുന്ന തിന്റെയും ഭാഗമായാണ് നാമ മാത്രമായ ഇപ്പോഴത്തെ വൈദ്യുതി നിരക്ക് വര്‍ധനയെ ന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ എല്ലാ വൈദ്യുതി കമ്പനികളും എല്ലാ വര്‍ഷവും നിരക്ക് പരിഷ്‌കരിക്കണമെന്ന് റെഗുലേറ്ററി കമ്മീഷനു കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ ഇപ്പോഴത്തെ നിരക്ക് വര്‍ദ്ധന 2024-25 ല്‍ 16 പൈസയും 2025-26 ല്‍ 12 പൈസയും 2026-27 ല്‍ നിരക്ക് വര്‍ദ്ധന ഇല്ലാതെയു മാണ് കമ്മിഷന്‍ ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ തൊട്ടടുത്ത കര്‍ണാടകയില്‍ 2025-26 ല്‍ 67 പൈസയും 2026-27 ല്‍ 74 പൈസയും 2027-28 ല്‍ 91 പൈസയുമാണ് വര്‍ദ്ധനയ്ക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉല്‍പാദ ന രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. 1067.7 മെഗാവാട്ട് അധിക ഉത്പാദനം കൈവരിച്ചു. ഇതില്‍ 979.2 മെഗാവാട്ട് സൗരോര്‍ജത്തില്‍ നിന്നാണ്. ഇത്തരത്തില്‍ പകല്‍ സമയത്ത് കുറഞ്ഞ ചിലവില്‍ അധികമായി ലഭ്യമാകുന്ന സോളാര്‍ വൈദ്യുതിയുടെ ഗുണം പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിധത്തില്‍ കേരളത്തിലെ ചെറുകിട വ്യവസാ യങ്ങള്‍ക്ക് പകല്‍ സമയത്ത് 10 ശതമാനം വൈദ്യുതി ചാര്‍ജ്ജില്‍ ഇളവ് അനുവദിച്ചി ട്ടുണ്ട്. ഈ നടപടി കേരളത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്കും അതിലൂടെ തൊഴിലവസ രങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായകരമാകും.

250 യൂണിറ്റിന് മുകളില്‍ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോ ക്താക്കള്‍ക്കും ഈ 10 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. ദാരിദ്ര രേഖക്ക് താഴെയുള്ള വര്‍ക്ക് നിലവില്‍ നല്‍കി വരുന്ന ആനുകൂല്യം ലഭിക്കുന്നതിനുള്ള കണക്ടഡ് ലോഡ് പരിധി 1000 വാട്ട്‌സില്‍ നിന്ന് 2000 വാട്ട്‌സായി ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ക്രോസ് സബ്സിഡി ഭാഗമായാണ് ഇപ്പോഴത്തെ നിരക്ക് വര്‍ധനയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാ നത്ത് തടസ്സരഹിതമായി ഗുണമേന്മയുള്ള മന്ത്രി കൂട്ടിച്ചേര്‍ത്തു.

പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാര്‍ അധ്യക്ഷനായി. കെഎസ്ഇ ബി ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടര്‍ അഡ്വ വി മുരുകദാസ്, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാത എ, ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭന്‍, പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ കൃഷ്ണകുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതി നിധികളായ കെ.സുരേഷ്, കെ.നാരായണന്‍കുട്ടി, ആര്‍.ശശികുമാര്‍ എഞ്ചിനീയര്‍ എ.ആര്‍ രാജശ്രീ, ട്രാന്‍സിഷന്‍ ആന്റ് സിസ്റ്റം ഓപ്പറേഷന്‍ ഡയറക്ടര്‍ എസ് ശിവദാസ് എന്നിവര്‍ക്കൊപ്പം വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!