കോട്ടോപ്പാടം: വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കോ ട്ടോപ്പാടം പഞ്ചായത്തിലെ ആര്യമ്പാവ് കൊടുവാളിപ്പുറം റോഡ് എന്‍. ഷംസുദ്ദീന്‍ എം. എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, ഗ്രാമ പഞ്ചായ ത്ത് സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പടുവി ല്‍ കുഞ്ഞിമുഹമ്മദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ടി അബ്ദുല്ല, കെ.വിനീത, പൊതുപ്രവര്‍ത്തകരായ കല്ലടി ബക്കര്‍, എ. അസൈനാര്‍ മാസ്റ്റര്‍, റഷീദ് മുത്തനില്‍, കെ.പി ഉമ്മര്‍, മുനീര്‍ താളിയില്‍, എ.കെ കുഞ്ഞയമു, കെ. ബാവ തുടങ്ങിയവര്‍ പങ്കെടുത്തു.