കല്ലടിക്കോട് : ടൗണിനടുത്ത് ദേശീയപാതയോരത്തുള്ള വ്യാപാരസമുച്ചയത്തില്‍ വന്‍ തീപിടിത്തം. ഫര്‍ണീച്ചര്‍ കടയും മൊബൈല്‍ഷോപ്പും അഗ്നിക്കിരയായി. നിര്‍ത്തിയി ട്ടിരുന്ന ചരക്ക് വാഹനവും അഞ്ചോളം ഇരുചക്രവാഹനവും കത്തിനശിച്ചു. ആളപായ മില്ല. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിവരമറിയിച്ചപ്രകാരം കോങ്ങാട്, മണ്ണാര്‍ക്കാട്, പാലക്കാട് എന്നിവടങ്ങളി ല്‍ നിന്നെത്തിയ അഗ്നിരക്ഷാസേന അംഗങ്ങള്‍ മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമ ത്തിനൊടുവിലാണ് തീയണച്ചത്. സംഭവത്തെ തുടര്‍ന്ന് പാലക്കാട് – കോഴിക്കോട് ദേ ശീയപാതയില്‍ ഒരു മണിക്കൂറിലേറെ നേരം ഗതാഗതംതടസപ്പെട്ടു.
കരിമ്പ സ്വദേശി അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള പാറോക്കോട് മാപ്പിള സ്‌കൂള്‍ ജംങ്ഷനിലെ റിറ്റ്‌സി ഫര്‍ണിച്ചര്‍ ആന്‍ഡ് കര്‍ട്ടന്‍സ് എന്ന വ്യാപാരസ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. ഓടി ക്കൂടിയ നാട്ടുകാര്‍ തീയണയ്ക്കാനും ശ്രമം നടത്തിയിരുന്നു. കെട്ടിടത്തിന്റെ ഒരുവശ ത്ത് മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ മുകള്‍ നിലയിലാണ് ആദ്യം തീകണ്ടത്. പെട്ടെന്ന് തന്നെ രണ്ടാംനിലയിലേക്കും തുടര്‍ന്ന് ആദ്യനിലയി ലേക്കും തീപടര്‍ന്നു. പഞ്ഞി, ഫോം, മരപ്പൊടി തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ ഏറ്റവും മുകളിലെ നിലയിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെയാണ് ആദ്യം തീപടര്‍ന്ന തെന്ന് കരുതുന്നു. ഇതോടെ ഇവിടെയുണ്ടായിരുന്ന ആറ് അതിഥി തൊഴിലാളികള്‍ താഴേക്കിറങ്ങാനാകാതെ കുടുങ്ങി. പിന്നീട് അവര്‍ സമീപത്തെ കെട്ടിടത്തിലൂടെയാണ് രക്ഷപ്പെട്ടത്.
മെഡിക്കല്‍ ഷോപ്പ്, സ്റ്റുഡിയോ, അക്ഷയ ഉള്‍പ്പടെ നിരവധി വ്യാപാരസ്ഥാപനങ്ങള്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഒരുവശത്താണ് അഗ്നിബാധയുണ്ടായത്. ഇതോടെ ഫര്‍ണീച്ചര്‍ കടയിലും മറ്റു സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന സ്ത്രീകള്‍ അടക്ക മുള്ള ജീവനക്കാര്‍ പുറത്തേക്ക് ഓടിയതിനാല്‍ അപകടമൊഴിവായി. ഫര്‍ണിച്ചര്‍ കടയു ടെ രണ്ടാം നിലയില്‍ സൂക്ഷിച്ചിരുന്ന സോഫ, സെറ്റികള്‍, ഏറ്റവും താഴത്തെ നിലയിലു ണ്ടായിരുന്ന മരവും ഇരുമ്പുംകൊണ്ടുള്ള ഫര്‍ണീച്ചറുകളും മറ്റും കത്തിനശിച്ചു. സമീപ ത്ത് പ്രവര്‍ത്തിക്കുന്ന മുണ്ടൂര്‍ മൈലാംപാടം സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള മൊ ബൈല്‍ഷോപ്പും അഗ്നിക്കിരയായി.മൊബൈല്‍ഫോണ്‍, അനുബന്ധ സാധനങ്ങള്‍, കം പ്യൂട്ടറുകളും നശിച്ചു. ഇതിനിടെ സമീപത്തെ കെട്ടിടത്തിലേക്ക് തീപടര്‍ന്നത് അഗ്നി രക്ഷാസേനയുടെ ഇടപെടലിലൂടെ തടയാനായി. കോംപ്ലക്‌സില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ടെംപോയും നിരവധി ബൈക്കുകളും തീപിടിത്തത്തില്‍ കത്തിനശിച്ചിട്ടുണ്ട്. ഏതാനം ബൈക്കുകള്‍ നാട്ടുകാര്‍ ചേര്‍ന്ന് സ്ഥലത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു.
നാശനഷ്ടത്തിന്റെ തോത് തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. നാല് അഗ്നിരക്ഷാ യൂണി റ്റുകളാണ് അഗ്നിശമനപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. ഉച്ചകഴിഞ്ഞ് 3.45ഓടെ തുടങ്ങിയ രക്ഷാപ്രവര്‍ത്തനം വൈകിട്ട് 6.45ഓടെയാണ് പൂര്‍ത്തിയാക്കിയത്. കോങ്ങാട് അഗ്നി രക്ഷാ നിലയം സ്‌റ്റേഷന്‍ ഓഫിസര്‍ എന്‍.കെ ഷാജി, പാലക്കാട് അഗ്നിരക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ഗ്രേഡ് ബെന്നി കെ.ആന്‍ഡ്രൂസ്, മണ്ണാര്‍ക്കാട് അഗ്നി രക്ഷാനിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ അബ്ദുല്‍ ജലീല്‍ എന്നിവരുടെ നേതൃത്വത്തില്‍ 21 പേരടങ്ങുന്ന സേനയാണ് തീയണച്ചത്. സിവില്‍ ഡിഫന്‍സ് അംഗങ്ങളും നാട്ടുകാരും പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. കല്ലടിക്കോട് പൊലിസും, ഹൈവേ പൊലിസും സ്ഥലത്തെത്തിയിരുന്നു. കെ.ശാന്തകുമാരി എം.എല്‍.എ, കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാമചന്ദ്രന്‍ മാസ്റ്റര്‍, കേരള വ്യപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.