മണ്ണാര്‍ക്കാട് : മാലിന്യമുക്തമായ യാത്ര ഒരുക്കുന്നതിന് സംസ്ഥാനത്തെ കെ.എസ്.ആര്‍ .ടി.സി. ബസുകളില്‍ വേസ്റ്റുബിന്നുകള്‍ സ്ഥാപിക്കുന്നു. മാലിന്യമുക്തം നവകേരളം കാം പെയിനിന്റെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സി. നടപടി സ്വീകരിക്കുന്നത്. മാലിന്യം വലിച്ചെറിയരുത് എന്ന ബോര്‍ഡും ഇതിനൊപ്പം ബസുകളില്‍ സ്ഥാപിക്കും. ഡിപ്പോകളി ലും ആവശ്യമായ വേസ്റ്റ് ബിന്നുകളും മാലിന്യ സംസ്‌കരണ സംവിധാനങ്ങളും സജ്ജമാ ക്കും. കൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എല്ലാ സ്രോതസുകളും കെ.എസ്.ആര്‍. ടിസിയെ മാലിന്യമുക്തമാക്കാനായി പ്രയോജനപ്പെടുത്തും. ദീര്‍ഘദൂര ബസുകളില്‍ കൃത്യമായ ഇടവേളകളില്‍ മാലിന്യം നീക്കംചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടു ത്തും.
തിരുവനന്തപുരം ഉള്‍പ്പെടെയുള്ള പ്രധാന ഡിപ്പോകളില്‍ ഇടിപികള്‍ (എഫ്‌ലുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്) തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്ഥാപി ക്കും. മൊബൈല്‍ ഇടിപിയുടെ ലഭ്യതയും ഉറപ്പാക്കും. വാഹനം കഴുകുന്ന വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കാനുള്ള സാധ്യതയും പദ്ധതിയുടെ ഭാഗമായി പരിഗണി ക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളിലെ ടോയ്‌ലറ്റ് സംവിധാനങ്ങളുടെ നിലവി ലുള്ള സ്ഥിതിയും വിലയിരുത്തി കൂടുതല്‍ മെച്ചപ്പെടുത്തും. കൂടാതെ കെ.എസ്.ആര്‍. ടി.സി. നിര്‍ദേശിക്കുന്ന യോജ്യമായ സ്ഥലത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ടോ യ്‌ലറ്റ് ബ്ലോക്ക് നിര്‍മ്മിച്ചുനല്‍കും. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഉത്പാദിപ്പിക്കുന്ന മലിനജലം ശുദ്ധീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അണ്ടര്‍ഗ്രൌണ്ട് എസ്ടി പികളും മൊബൈല്‍ എസ്ടിപികളും ലഭ്യമാക്കും. ഇതോടൊപ്പം കെ.എസ്.ആര്‍.ടി.സി. യില്‍ ഉത്പാദിപ്പിക്കുന്ന മാലിന്യം കൈകാര്യം ചെയ്യാനാവശ്യമായ എംസിഎഫുകള്‍, ആര്‍ആര്‍എഫുകള്‍, ആര്‍ഡിഎഫ് പ്ലാന്റ്, തുമ്പൂര്‍മൊഴി തുടങ്ങിയ സാധ്യതകളും പ്രത്യേകമായി പരിശോധിച്ച്, സാധ്യമായ സ്ഥലങ്ങളില്‍ സ്ഥാപിക്കും.
കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കപ്പെടുന്ന എല്ലാത്തരം മാലിന്യ വും നീക്കം ചെയ്യുന്നുവെന്ന് ക്ലീന്‍ കേരളാ കമ്പനി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളി ലൂടെ ഉറപ്പാക്കും. കെ.എസ്.ആര്‍.ടി.സി. ഡിപ്പോകള്‍ക്ക് മാലിന്യ സംസ്‌കരണ സൗകര്യ ങ്ങളുടെ അടിസ്ഥാനത്തില്‍ ശുചിത്വമിഷന്‍ ഗ്രീന്‍ ലീഫ് റേറ്റിംഗ് നല്‍കും. സംസ്ഥാന ത്തെ 93 ഡിപ്പോകളില്‍ 69 ഇടത്ത് കെഎസ്ആര്‍ടിസിയും ശുചിത്വമിഷനും ചേര്‍ന്ന് നടത്തിയ ഗ്യാപ്പ് അനാലിസിസിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ബാക്കി ഡിപ്പോകളിലും പഠനം ഉടന്‍ പൂര്‍ത്തിയാക്കും. വൃത്തിയുള്ള ഡിപ്പോകളും ബസുകളും ഉറപ്പാക്കുന്നതുവഴി യാത്രക്കാർക്ക് സുഖമായ യാത്രയൊരുക്കാനും കെ.എസ്.ആര്‍.ടി.സി ക്ക് കഴിയും.