അലനല്ലൂര്‍ : പാലിയേറ്റീവ് കെയര്‍ വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും ഉള്‍പ്പെടെ ഒട്ടേറെ സൗജന്യ ഇന്ധന പരിരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ച് നയാര എനര്‍ജി ലിമിറ്റഡ് കമ്പനിയുടെ പുത്തംകോട്ട് ഫ്യൂവല്‍സ് കര്‍ക്കിടാംകുന്ന് കുളപ്പറമ്പില്‍ പ്രവര്‍ത്തനം തുടങ്ങി. കെയര്‍ ഫ്യൂവല്‍ എന്ന പദ്ധതിയില്‍ പ്രദേശത്തെ പത്തോളം പാലിയേറ്റീവ് ഹോം കെയര്‍ വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും പത്തു ലിറ്റര്‍ വീതം ഇന്ധന വും സൗജന്യമായി നല്‍കി. ഉദ്ഘാടന ഓഫറായി എല്ലാ വാഹനങ്ങള്‍ക്കും ഈ വര്‍ഷം മുഴുവന്‍ ലിറ്ററിന് ഒരു രൂപ സൗജന്യ നിരക്കിലും പാലിയേറ്റീവ് കെയര്‍ വാഹനങ്ങള്‍ക്ക് ഈ ഓഫറോടെയും ഇന്ധനം ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റ് കെ.ടി ഇക്ബാ ല്‍ അധ്യക്ഷനായി. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍, ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ബാന്‍ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുള്‍ സലീം, അലനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി, ഗ്രാമ പഞ്ചായത്ത് അംഗം അനിത വിത്തനോട്ടില്‍, പി.എം മധു, പെരുമ്പയില്‍ ഷൗക്കത്ത്, കെ. വി.വി.ഇ.എസ്. അലനല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക്, പുത്തംകോട്ട് ഫാമിലി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.കെ കുഞ്ഞഹമ്മദ്, കുളപ്പ റമ്പ് ജുമാ മസ്ജിദ് മുദരീസ് സ്വാലിഹ് ഫൈസി, പൊതു പ്രവര്‍ത്തകരായ പി.മുസ്തഫ, റഷീദ് ആലായന്‍, കെ.വേണുഗോപാല്‍, സി.രവി, എന്‍. ഉസ്മാന്‍ മാസ്റ്റര്‍, വി. അതുല്യ, ടി.വി ഉണ്ണികൃഷ്ണന്‍, അഡ്വ. വി. ഷംസുദ്ധീന്‍, പി.കെ അബ്ദു ള്‍ ഗഫൂര്‍, ഡോ. മഹ്ഫൂസ് റഹീം, ശശിപാല്‍, പുളിക്കല്‍ ഹംസ, മനാഫ് ആര്യാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.പി.കെ അബ്ദുറഹ്മാന്‍ സ്വാഗതവും ആഷിക് പുത്തംകോട്ട് നന്ദിയും പറഞ്ഞു.