മണ്ണാര്‍ക്കാട് റബര്‍ കര്‍ഷകരുടെ സംഗമം നടന്നു
മണ്ണാര്‍ക്കാട്: റബറിന് ഏറ്റവും കുറഞ്ഞത് 200രൂപ വിലയെന്ന ആവശ്യം ഡിസംബര്‍ 15 നകം അംഗീകരിച്ചില്ലെങ്കില്‍ റബര്‍ വില്‍ക്കില്ലെന്ന സമരപരിപാടികള്‍ ജില്ലയൊട്ടാകെ ആസൂത്രണം ചെയ്യുമെന്ന് മണ്ണാര്‍ക്കാട് നടന്ന റബര്‍ കര്‍ഷക സംഗമത്തില്‍ തീരുമാനം. അനുകൂല നിലപാടുകള്‍ സ്വീകരിക്കാത്ത കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോടും വന്‍ കിട വ്യവസായികള്‍ക്കെതിരെയുമാണ് സമരമെന്നും കര്‍ഷകര്‍ ഇത് ഏറ്റെടുക്കണ മെന്നും സംഗമം ആവശ്യപ്പെട്ടു.
വിദേശത്തുനിന്നുള്ള റബര്‍ ഇറക്കുമതി കുറയ്ക്കാനും റബര്‍ ബോര്‍ഡില്‍ നിന്നും ലഭിക്കേണ്ട സഹായധനം യഥാസമയം ലഭ്യമാക്കണമെന്നും ആവശ്യമുയര്‍ന്നു. റബര്‍ കര്‍ഷക ദേശീയ കൂട്ടായ്മയുടെ മണ്ണാര്‍ക്കാട് റീജിയണിന്റെ നേതൃത്വത്തില്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ദേശീയ പ്രസിഡന്റ് ആന്റണി വേങ്ങപ്പള്ളി ഉദ്ഘാടനം ചെയ്തു. കിലോയ്ക്ക് 200 രൂപ വിലയെങ്കിലും കിട്ടിയില്ലെങ്കില്‍ റബര്‍ വില്‍ക്ക രുതെന്ന നിലപാടിന് എല്ലായിടത്തും വലിയ സ്വീകരണമാണ് ലഭിക്കുന്നതെന്ന് അദ്ദേ ഹം പറഞ്ഞു. സംസ്ഥാനത്ത് 1850 റബ്ബര്‍ ഉത്പാദകസംഘങ്ങളാണുള്ളത്. 40 ശതമാനം റബര്‍ പിടിച്ചുവച്ചാല്‍ വിപണിയില്‍ റബറിന്റെ വില ഉയരും. എന്നാല്‍ ചെറിയ കര്‍ഷ കരെ സംബന്ധിച്ച് ഇത് പ്രായോഗികമാക്കാന്‍ ബുദ്ധിമുട്ടുണ്ട്. റബര്‍ ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കാന്‍ റബര്‍ ഉത്പാദകസംഘങ്ങള്‍ സ്വയം ശാക്തീകരിക്കണം. റബര്‍ വ്യാപകമായി സംഭരിച്ച് കയറ്റുമതിചെയ്യാനുള്ള ശ്രമമുണ്ടാകണം. ഇതുവഴി സംഘങ്ങള്‍ക്ക് സ്വന്തംകാലില്‍ നില്‍ക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റീജിയണ്‍ പ്രസിഡന്റ് ടി.കെ. മുഹമ്മദ് അധ്യക്ഷനായി. മറ്റു നേതാക്കളായ ബാബു ജോസഫ്, അബ്രഹാം വര്‍ഗ്ഗീസ്, ബാബു എളവംപാടം, വര്‍ഗ്ഗീസ് ജോര്‍ജ്, തങ്കച്ചന്‍ തുണ്ടത്തില്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മണ്ണാര്‍ക്കാട് റീജിയണിനു കീഴിലെ അമ്പതിലധികം റബര്‍ ഉത്പാദകസംഘങ്ങളില്‍നിന്നുള്ള പ്രതിനിധികളും കര്‍ഷകരും പങ്കെടുത്തു.