അനധികൃത വൈദ്യുതി വേലി ശ്രദ്ധയില്‍പ്പെട്ടാല്‍ 0491-2972023 -ല്‍ പരാതി നല്‍കാം
പാലക്കാട് : അനധികൃതമായി വൈദ്യുത വേലികള്‍ നിര്‍മിക്കുന്നവര്‍ക്കെതിരെ കര്‍ശ ന നടപടി സ്വീകരിക്കാന്‍ തീരുമാനം. അനധികൃത വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റ് അപകടം സംഭവിക്കുന്നതുമായി ബന്ധപ്പെട്ട് അഡീഷണല്‍ ജില്ലാമജിസ്ട്രേറ്റ് പി.സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. വൈദ്യുതി വേലി സ്ഥാപിക്കുന്ന സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കും. അനധികൃതമായി വൈദ്യുതി വേലി സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 0491-2972023 എന്ന നമ്പറിലേക്ക് പരാതി നല്‍കാവുന്നതുമാണെന്ന് യോഗത്തില്‍ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ വൈദ്യുതി കണക്ഷന്‍ വി ഛേദിക്കാനുള്ള നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ പൊലീസ്, ഫോറസ്റ്റ് ഓഫീസര്‍മാര്‍, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍, റവന്യൂ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.