മണ്ണാര്‍ക്കാട് : ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കാന്‍ പത്തനംതിട്ട ജില്ലാ ഭരണകൂടം തയ്യാറാക്കിയ സ്വാമി ചാറ്റ്‌ബോട്ട് വഴികാ ട്ടിയാകുന്നു. തീര്‍ത്ഥാടന അനുഭവം വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത വാട്ട്‌ സ്ആപ്പ് അധിഷ്ഠിത വെര്‍ച്വല്‍ അസിസ്റ്റന്റാണിത്. തത്സമയ വിവരങ്ങളും തല്‍ക്ഷണ പിന്തുണയും നല്‍കുന്നതിനായി ആരംഭിച്ച ചാറ്റ്ബോട്ട് ആറ് വ്യത്യസ്ത ഭാഷകളില്‍ ലഭ്യമാണ്.

വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനായാസം ഉപയോഗിക്കാനാകും. തീര്‍ത്ഥാട കര്‍ 6238008000 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് ‘ഹായ്’ അയച്ച് ഇഷ്ടമുള്ള ഭാഷ. ഭക്ഷണ ചാര്‍ട്ടുകള്‍, കെഎസ്ആര്‍ടിസി ബസ് സമയങ്ങള്‍, കാലാവസ്ഥാ അപ്‌ഡേറ്റുകള്‍, ക്ഷേത്ര സേവനങ്ങള്‍, താമസ ബുക്കിംഗ് തുടങ്ങിയവ സേവനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കാനാ കും. ചാറ്റ്ബോട്ട് ഇവയ്ക്ക് തത്സമയ പ്രതികരണങ്ങള്‍ നല്‍കുകയും ഉപയോക്താക്കള്‍ക്ക് അവരുടെ ചോദ്യങ്ങള്‍ പരിഹരിക്കുന്നതിന് ഘട്ടം ഘട്ടമായി വഴികാട്ടുകയും ചെയ്യും. തമിഴ്‌നാട്ടില്‍ നിന്നുള്ള ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുമായി മൂന്നാഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് സേവനം നല്‍കി. ഈ വെര്‍ച്വല്‍ അസിസ്റ്റ ന്റ് രണ്ടായിരത്തി ഇരുന്നൂറിലധികം എമര്‍ജന്‍സികള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുണ്ട്. കാണാതായ വ്യക്തികള്‍, മെഡിക്കല്‍ അത്യാഹിതങ്ങള്‍, വാഹന തകരാര്‍ തുടങ്ങിയ അത്യാഹിതങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചാറ്റ്‌ബോട്ടിന് കഴിഞ്ഞു.

കെഎസ്ആര്‍ടിസി ബസ് സമയവും ഭക്ഷണ ചാര്‍ട്ടുമാണ് ഇതിനോടകം കൂടുതലായി ഉപയോഗിക്കപ്പെട്ട ഓപ്ഷനുകള്‍. മഴ കണക്കിലെടുത്ത് തീര്‍ഥാടകര്‍ക്ക് സുരക്ഷിതമാ യ യാത്ര ഉറപ്പാക്കുന്നതിന് ചാറ്റ്ബോട്ടിലെ പുതിയ ഫീച്ചറായി കാലാവസ്ഥാ അപ്ഡേറ്റു കള്‍ നല്‍കിയിട്ടുണ്ട്. എല്ലാവര്‍ക്കും സുരക്ഷിതവും കൂടുതല്‍ സൗകര്യപ്രദവുമായ തീര്‍ ഥാടന അനുഭവം ഉറപ്പാക്കിക്കൊണ്ട് പൊതുസേവനം മെച്ചപ്പെടുത്തുന്നതിന് സാങ്കേതി ക വിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് സ്വാമി ചാറ്റ്‌ബോട്ട് ഉയര്‍ത്തിക്കാട്ടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!