അലനല്ലൂര്‍ : പുത്തന്‍ അറിവുകളെ അടിസ്ഥാനമാക്കി കൗമാരത്തിന് കരുത്തും കരുത ലും നല്‍കി മുന്നോട്ടു നയിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളില്‍ ടീന്‍സ് ക്ലബ്ബിന് കീഴില്‍ മോട്ടി വേഷന്‍ ക്ലാസ് സംഘടിപ്പിച്ചു.പ്രധാനാധ്യാപകന്‍ പി. റഹ്മത്ത് ഉദ്ഘാടനം ചെയ്തു. ഹൈ സ്‌കൂള്‍ വിഭാഗം എസ്.ആര്‍.ജി. കണ്‍വീനര്‍ എ. സാലിഹ അധ്യക്ഷയായി. മോട്ടിവേഷന്‍ സ്പീക്കറും കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹൈസ്‌കൂള്‍ അധ്യാപകനുമായ പി. ഗിരീ ഷ് വിദ്യാര്‍ഥികളുമായി സംവദിച്ചു. സീനിയര്‍ അസിസ്റ്റന്റ് ഡോ. സി.പി. മുഹമ്മദ് മുസ്ത ഫ, സ്റ്റാഫ് സെക്രട്ടറി കെ.എസ്. ശ്രീകുമാര്‍, ടീന്‍സ് ക്ലബ്ബ് കണ്‍വീനര്‍ പി. സബ്‌ന, അധ്യാ പകരായ അബ്ദുള്ള, സിജി കെ തോമസ്, വിദ്യാര്‍ഥികളായ കെ. അമൃത, ഷിഫാന്‍ എന്നിവര്‍ സംസാരിച്ചു.