മണ്ണാര്‍ക്കാട് : സി.പി.ഐ. തെങ്കര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെങ്കര വി ല്ലേജ് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. നെല്‍വയലിനെ കരഭൂമി യായി കാണിച്ച് ഏക്കര്‍കണക്കിന് ഭൂമി മണ്ണിട്ട് നികത്തുകയാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഭൂരേഖകളില്‍ കൃത്രിമം നടത്തിയവര്‍ക്കെ തിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
വില്ലേജിലെ 157 സര്‍വ്വേ നമ്പറിലുള്ള 28 ഏക്കര്‍ ഭൂമി 2008ലെ തണ്ണീര്‍ത്തടസംരക്ഷണ നിയമ രേഖകളിലും സര്‍വേ രേഖകളിലും നെല്‍പ്പാടമായാണ് രേഖപ്പെടുത്തപ്പെട്ടിട്ടു ള്ളത്. എന്നാല്‍ രേഖകളില്‍ കൃത്രിമം നടത്തി ഇത് കരഭൂമിയായാണ് കാണിച്ചിട്ടുള്ളത്. താലൂക്ക് ഭൂരേഖകളിലും ഈ ഭൂമി നെല്‍വയലായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നെല്‍ പ്പാടങ്ങള്‍ വ്യാപകമായി മണ്ണിട്ട് നികത്തപ്പെടുകയാണ്. തണ്ണീര്‍ത്തടസംരക്ഷണ നിയമ പ്രകാരം ഭൂരേഖകളില്‍ മാറ്റം വരുത്താന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് മാത്രമാണ് അധികാരമെന്നിരിക്കെയാണ് രേഖകളില്‍ കൃത്രിമം നടന്നിരിക്കുന്നതെന്നും സമരക്കാ ര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ മണ്ണാര്‍ക്കാട് രണ്ട് വില്ലേജ് ഓഫിസ് കേന്ദ്രീകരിച്ച് അഴി മതി നടന്നിട്ടുണ്ടെന്നും പ്രാദേശികമായ ചില നേതാക്കളാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തി ച്ചിട്ടുള്ളതെന്നും സമരക്കാര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നട ത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കെ. മുരുഗദാസ് അധ്യക്ഷനായി. മണ്ണാര്‍ക്കാട് മണ്ഡലം സെക്രട്ടറി എ.കെ. അബ്ദുള്‍ അസീസ്, ലോക്കല്‍ സെക്രട്ടറി ഭാസ്‌ക്കരന്‍ മുണ്ടക്കണ്ണി, മറ്റു നേതാക്കളായ കെ. രവികുമാര്‍, രവി, കിസാന്‍ സഭാ ജില്ലാ വൈസ് പ്രസിഡന്റ് എം. ചന്ദ്രശേഖരന്‍. ഇ. ബിന്ദു, ബോബി ജോയ് ഓണക്കൂര്‍, എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് പി. നൗഷാദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പാര്‍ട്ടി നേതാക്കള്‍ വില്ലേജ് ഓഫീസറുമായി ചര്‍ച്ച നടത്തി. വിഷയത്തില്‍ വി ശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പരാതി പരിശോധിച്ച് ഭൂമി പൂര്‍വ സ്ഥിതിയിലാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വില്ലേജ് ഓഫീസര്‍ അറിയിച്ചതായി നേതാക്കള്‍ പറഞ്ഞു.