കാഞ്ഞിരപ്പുഴ : കാഞ്ഞിരത്ത് ജനവാസമേഖലയില്‍ പുലിയിറങ്ങി വളര്‍ത്തുനായയെ കൊണ്ടുപോയെന്ന പരാതിയെ തുടര്‍ന്ന് വനംവകുപ്പ് പ്രദേശത്ത് കാമറ സ്ഥാപിച്ച് നിരീ ക്ഷണം തുടങ്ങി. കാഞ്ഞിരം പൂഞ്ചോല റോഡില്‍ അവിഞ്ഞിപ്പാടം വടിവേലുവിന്റെ വീടിന് സമീപത്തായാണ് കാമറ വെച്ചത്. ഇന്ന് രാത്രി വടിവേലുവിന്റെ നായയെ വന്യ ജീവി പിടികൂടിയിരുന്നു. മറ്റൊന്നിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. മൂന്ന് ദിവസം മുമ്പും പ്രദേശത്ത് നിന്നും നായയെ വന്യജീവി പിടികൂടിയിട്ടുണ്ടെന്ന് നാ ട്ടുകാര്‍ പറയുന്നു.വിവരമറിയിച്ചപ്രകാരം ഇന്നും വനപാലകരെത്തി പ്രദേശത്ത് വിശദ മായ പരിശോധന നടത്തി. എന്നാല്‍ പുലിയുടെ സാന്നിദ്ധ്യത്തിനുള്ള തെളിവുകളൊ ന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വനംവകുപ്പ് അധികൃതരില്‍ നിന്നും ലഭ്യമായ വിവരം. മങ്കട മലവാരത്തിന് സമീപത്തായാണ് വന്യജീവി ഇറങ്ങിയ സ്ഥലമുള്ളത്. രണ്ട് മാസ ത്തിനിടെ മൂന്ന് നായകളെ വന്യജീവി പിടികൂടിയിട്ടുണ്ട്. പുലിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം വനംവകുപ്പ് നിഷേധിക്കുന്നില്ല.
ഏറെകാലമായി കാഞ്ഞിരപ്പുഴയുടെ വിവിധ മേഖലകളില്‍ പുലി ഭീതി നിലനില്‍ക്കു ന്നുണ്ട്. പലയിടത്ത് വെച്ചും പുലിയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചിരുന്നു. മാസങ്ങള്‍ ക്ക് മുമ്പ് പള്ളിപ്പടി മങ്കടമലയ്ക്ക് താഴെ അത്തിക്കുണ്ടില്‍ ജനവാസമേഖലയില്‍ പുലി യുടേതിന് സമാനമായ കാല്‍പ്പാടുകളും കഴിഞ്ഞമാസം ഇരുമ്പകച്ചോലയില്‍ കടുവയു ടെ കാല്‍പ്പാടുകളും കണ്ടെത്തിയിരുന്നു. ചങ്ങലപ്പടി പൂഞ്ചോല റോഡ് മുറിച്ച് കടന്ന് പുലി കടന്നുപോകുന്നത് നാട്ടുകാര്‍ കണ്ടിട്ടുണ്ട്. ചീനിക്കപ്പാറയില്‍ വീട്ടമ്മയെ രണ്ട് തവണ വന്യജീവി ആക്രമിച്ചത് ഏറെ പരിഭ്രാന്തിപരത്തിയിരുന്നു. ഇതേ തുടര്‍ന്നെല്ലാം കാമറ വെച്ച് വനംവകുപ്പ് നിരീക്ഷണം നടത്തിയെങ്കിലും പുലിയെ കണ്ടെത്തിയി രുന്നില്ല.
കൂടുതലും വളര്‍ത്തുനായകളെയാണ് വന്യജീവി ഇരയാക്കുന്നത്. ആട്, പശുപോലെ യുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ അടുത്തിടെ ആക്രമണമുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ നായകളെ പിടികൂടുന്നത് പുലിതന്നെയാണോയെന്നതിലും വ്യക്തത വരുത്താ നുള്ള ശ്രമത്തിലാണ് വനംവകുപ്പ് അധികൃതര്‍. കാട്ടുപൂച്ചയോ മറ്റോ ആണോയെന്നും വനംവകുപ്പ് സംശയിക്കുന്നു. അതേസമയം തുടര്‍ച്ചയായുണ്ടാകുന്ന വന്യജീവി ആക്ര മണം മലയോരജീവിതത്തെ ആശങ്കയിലാക്കുകയാണ്. ജീവനുംസ്വത്തിനും സംരക്ഷ ണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വളര്‍ത്തുനായക്ക് നേരെ വീണ്ടും ആക്രമണ മുണ്ടായ സാഹചര്യത്തില്‍ അതീവജാഗ്രതയിലാണ് വനംവകുപ്പ്. വനഭാഗങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും പട്രോളിങ്ങും നിരീക്ഷണവും കൂടുതല്‍ ശക്തമാക്കുമെന്ന് പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.