മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ ആസ്പദമാക്കി തിരുവനന്ത പുരം സാഹിതി തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന ‘ മുച്ചീട്ടുകളിക്കാരന്റെ മകള്‍ ‘ നാടകം ഡിസംബര്‍ 29ന് മണ്ണാര്‍ക്കാട് എം.പി. ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 6.30നാണ് നാടകം. പാസ് മുഖേനയാണ് പ്രവേശനം. അന്നേദിവസം നാടകം കാണാന്‍ എത്തുന്നവരില്‍നിന്നും നറുക്കെടുപ്പിലൂ ടെ വിജയിയാകുന്ന ഒരുവ്യക്തിക്ക് സ്വര്‍ണനാണയവും സ്മാര്‍ട്ട് ഫോണും സമ്മാനമായി നല്‍കും. കഴിഞ്ഞ 19വര്‍ഷമായി മണ്ണാര്‍ക്കാട്ടെ സാമൂഹിക,സാംസ്‌കാരിക, ജീവകാരു ണ്യ പ്രവര്‍ത്തനമേഖലയിലുള്ള മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബിന്റെ മറ്റൊരു സേവന പ്രവര്‍ത്തനത്തിനുള്ള ധനശേഖരണാര്‍ഥമാണ് നാടകം അവതരിപ്പിക്കുന്നതെന്നും ഭാര വാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഷൈജു ചിറയില്‍, സെക്രട്ടറി സുബ്രഹ്്മണ്യന്‍, മറ്റുഭാരവാഹികളായ ഡോ. എസ്. ഷിബു, വി.ജെ ജോസഫ്, കിഷോര്‍, ഷഫീര്‍, സണ്ണി, റെജിമോന്‍ എന്നിവര്‍ പങ്കെടുത്തു.