തെങ്കര: വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റി തെങ്കര സെന്ററില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. പൊതുയോഗം ഡി. സി.സി. ജനറല്‍ സെക്രട്ടറി പി. അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസി ഡന്റ് ആറ്റക്കര ഹരിദാസ് അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കുരിക്കള്‍ സെയ്ത്, ഗിരീഷ് ഗുപ്ത, നൗഷാദ് ചേലംഞ്ചേരി, എം. ഹംസ, വട്ടോടി വേണു ഗോപാല്‍, സി.പി മുഹമ്മദ് അലി, പൊതിയില്‍ ബാപ്പുട്ടി, ശിവദാസന്‍ കോല്‍പ്പാടം, ടി.കെ ഉമ്മര്‍, സുരേഷ് കണ്ടത്തില്‍, അല്ലാ ബക്‌സ്, ഹാരിസ് തത്തേങ്ങളം, ഓമനക്കുട്ടന്‍, ഷംസുദ്ദീന്‍, സൈതലവി, എം. ദിനേശന്‍, കെ.ജെ ബാബു എന്നിവര്‍ പങ്കെടുത്തു.