മണ്ണാര്‍ക്കാട്: കല്ല്യാണക്കാപ്പ് ബീരാന്‍ ഔലിയ ബാലിക മെമ്മോറിയല്‍ ഇസ്‌ലാമിക കോംപ്ലക്സ് യതീംഖാന അഗതിമന്ദിരത്തിലെ മൂന്ന് അന്തേവാസികളുടെ വിവാഹം ഞാ യറാഴ്ച യത്തീംഖാനയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 5.15ന് നടക്കുന്ന നിക്കാഹിന് പാണക്കാട് സാബിക്കലി ശിഹാബ് തങ്ങള്‍ കാര്‍മികനാകും. മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. നാജിയ തസ്്നി, സാലിമ, ഫര്‍സാന എന്നിവരാണ് വിവാഹിതരാകുന്നത്. അഗതിമന്ദിരത്തിലെ 39-ാമത് വിവാഹമാണ് നടക്കുന്നതെന്നും ഭാരവാഹികള്‍ അറി യിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പി.എച്ച്. ഇബ്രാഹിം, സെയ്തലവി കോട്ടോപ്പാടം, യൂസുഫ്, ഷായിര്‍, സുലൈമാന്‍ എന്നിവര്‍ പങ്കെടുത്തു.