മണ്ണാര്‍ക്കാട് : കേരള സംസ്ഥാന ഐ.ടി. മിഷന്റെ പദ്ധതിയായ ഇ-ഡിസ്ട്രിക്ട് പോ ര്‍ട്ടലിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് യൂസര്‍ അക്കൗണ്ട് സൃഷ്ടിക്കുന്ന തിന് ആധാര്‍ അധിഷ്ടിത ഒ.ടി.പി. സംവിധാനം പ്രാബല്യത്തിലായി. നിലവില്‍ യൂസര്‍ അക്കൗണ്ട് തുറക്കുന്ന സമയം നല്‍കുന്ന മൊബൈല്‍ നമ്പറിലേക്കാണ് ഒ.ടി.പി. ലഭി ക്കുന്നത്. എന്നാല്‍ ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉപഭോക്താവിന്റെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് മാത്രം ഒ.ടി.പി. നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത്.

യൂസര്‍ അക്കൗണ്ട് ക്രിയേഷന്‍, പുതിയ ആപ്ലിക്കന്റ് രജിസ്ട്രേഷന്‍, നിലവിലെ രജി സ്ട്രേഷന്‍ തിരുത്തല്‍, യൂസര്‍ നെയിം റിക്കവറി, പാസ്വേഡ് റീസെറ്റ്, ഡ്യൂപ്ലിക്കേറ്റ് രജി സ്ട്രേഷന്‍ പരിശോധന എന്നീ ഘട്ടങ്ങളില്‍ ഒ.ടി.പി. അനിവാര്യമാണ്. മൊബൈല്‍ നമ്പ ര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപഭോക്താക്കള്‍ ആധാറുമായി ബന്ധിപ്പിക്കണം. നിലവില്‍ ‘ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ലോഗിന്‍ ചെയ്തതിന് ശേഷം പ്രൊഫൈല്‍ പേജില്‍ ആധാര്‍ നമ്പരുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാം.

സര്‍ക്കാര്‍ സേവനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ ജനങ്ങള്‍ക്ക് ഇന്റര്‍ നെറ്റ് മുഖേന നേരിട്ട് ലഭ്യമാക്കുവാനായി 2010ല്‍ ആരംഭിച്ച പദ്ധതിയാണ് ‘ഇ-ഡിസ്ട്രിക്ട്’. റവന്യൂ വകുപ്പിന്റെ 23 ഇനം സര്‍ട്ടിഫിക്കറ്റ് സേവനങ്ങളും, വന്യജീവി ആക്രമണത്തി നാല്‍ ഉണ്ടാകുന്ന നഷ്ടപരിഹാരങ്ങള്‍ക്കുള്ള ആറിനം അപേക്ഷകള്‍ വനം വകുപ്പിന് സമര്‍പ്പിക്കാനുള്ള സേവനങ്ങളും, നേച്ചര്‍ ക്യാമ്പ് റിസര്‍വേഷന്‍ സേവനവും, പബ്ലിക് യൂട്ടിലിറ്റി ബില്ലുകളുടെ പെയ്‌മെന്റ് മുതലായ സേവനങ്ങളും ‘ഇ-ഡിസ്ട്രിക്ട്’ മുഖേന നല്‍കുന്നു. ഇതുവരെ 12 കോടിയിലധികം അപേക്ഷ ‘ഇ-ഡിസ്ട്രിക്ട് വഴി ലഭിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!