അലനല്ലൂര്‍ : പടിക്കപ്പാടം വാര്‍ഡ് വനിതാലീഗ് കണ്‍വെന്‍ഷന്‍ പടിക്കപ്പാടം മദ്‌റസാ ഹാളില്‍ നടന്നു. എടത്തനാട്ടുകര മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന വനിതാ ലീഗ് ക്യാംപും, നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പായസചലഞ്ചും വിജയി പ്പിക്കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക യില്‍ പേര് ചേര്‍ക്കുന്നതിനായി ഗൃഹസന്ദര്‍ശന കാംപെയിന്‍ നടത്താനും, മയ്യത്ത് പരി പാലനത്തിനുള്ള പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. മുസ് ലിം ലീഗ് എടത്തനാട്ടുകര മേഖല ജനറല്‍ സെക്രട്ടറി അന്‍വര്‍ സാദത്ത് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് വനിതാ ലീഗ് പ്രസിഡന്റ് നഫീസ പടുകുണ്ടില്‍ അധ്യക്ഷയായി. വാര്‍ഡ് മുസ് ലിം ലീഗ് പ്രസിഡന്റ് വി.പി അബ്ദു, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍, ട്രഷറര്‍ റഹീസ് എടത്തനാട്ടുകര, വനിതാ ലീഗ് മേഖ ലാ ജനറല്‍ സെക്രട്ടറി ടി.പി സൈനബ, വാര്‍ഡ് ജനറല്‍ സെക്രട്ടറി പാത്തുമ്മക്കുട്ടി, വി.പി ജംഷീന, മൈമൂന, ജാസ്മി, സഫിയ, നസീമ ഇന്താലി, സീനത്ത് കാപ്പില്‍, ഹസിന പുളിക്കാതൊടി, റാബിയ ചതുരാല തുടങ്ങിയവര്‍ സംസാരിച്ചു.