മണ്ണാര്‍ക്കാട്: ശബരിമല തീര്‍ഥാടകര്‍ക്കായി മണ്ണാര്‍ക്കാട് – പമ്പ കെ.എസ്. ആര്‍.ടി.സി. ബസ് സര്‍വിസ് തുടങ്ങുവാന്‍ അധികൃതരില്‍നിന്നും അനുമതി ലഭിച്ചതായി എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അറിയിച്ചു. മണ്ണാര്‍ക്കാട് നിന്നും ചെര്‍പ്പുളശ്ശേരി, ഗുരുവായൂര്‍ വഴിയാണ് സര്‍വിസ് നടത്തുക. ശബരിമല സ്‌പെ ഷ്യല്‍ സര്‍വിസ് ആരംഭിക്കണമെന്നാ വശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിക്ക് എം.എല്‍.എ. കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ ന്നാണ് മന്ത്രിയുടെ ഓഫി സില്‍ നിന്നും കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ക്ക് നിര്‍ദേ ശം നല്‍കുകയും അനുമതി ലഭിക്കുകയും ചെയ്തത്. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ യാത്രാബസുകളില്‍ മണ്ഡലമാസത്തിലും മകരവിളക്ക് ദര്‍ശന ത്തിനുമായി ശബരിമല തീര്‍ത്ഥാടനത്തിന് പേകുന്നവരുണ്ട്. പാലക്കാട്, ഗുരൂവായൂര്‍, എന്നിവടങ്ങളിലെത്തിയാണ് ഇവര്‍ പലപ്പോഴും പമ്പയിലേക്കുള്ള സര്‍ വീസുകളെ ആശ്രയിച്ചിരുന്നത്. 2022ലാണ് അവസാനമായി മണ്ണാര്‍ക്കാടു നിന്നും പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി. സര്‍വിസ് നടത്തിയത്. പിന്നീട് ഈ സര്‍വിസ് നിര്‍ത്തുകയായി രുന്നു. നിരന്തര ആവശ്യങ്ങള്‍ക്കൊടുവില്‍ രണ്ടുവര്‍ഷം മുന്‍പ് എന്‍.ഷംസുദ്ദീന്‍ എം. എല്‍.എ. മുന്‍കൈയെടുത്ത് പമ്പ സര്‍വിസ് തുടങ്ങിയിരുന്നു. തീര്‍ഥാടനകാലത്തിനു ശേഷം ഇത് നിര്‍ത്തിവെക്കുകയും ചെയ്തു. കൂടുതല്‍ യാത്രക്കാരില്ലാത്തതിനാലാണ് പിന്നീട് സര്‍വിസ് തുടങ്ങാതിരുന്നതിന് കാരണമായി പറയപ്പെടുന്നത്. മണ്ണാര്‍ക്കാട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും പമ്പയിലേക്ക് സര്‍വീസ് നടത്തണമെന്ന് ആവശ്യമുയരുന്നത് സംബന്ധിച്ച് ഇക്കഴിഞ്ഞ 17ന് അണ്‍വെയ്ല്‍ ന്യൂസര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
