മണ്ണാര്‍ക്കാട് : നഗരത്തിലെത്തുന്നവര്‍ക്ക് വിനോദത്തിനും വിശ്രമത്തിനും പൊതു ഇട മില്ലെന്ന പരാതിക്ക് പരിഹാരമാകുന്നു. കുന്തിപ്പുഴയോരത്ത് പാലത്തിന് അരുകിലായി ഹാപ്പിനെസ് പാര്‍ക്ക് നിര്‍മിക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടപടികള്‍ തുടങ്ങി. ഇതിനുള്ള വിശദമായ പദ്ധതിരൂപരേഖ തയ്യാറായിട്ടുണ്ട്. പുഴയുടെ മറുകരയിലുണ്ടായി രുന്ന സ്വകാര്യആശുപത്രിയുടെ താഴ്ഭാഗത്തായി പാര്‍ക്ക് സ്ഥാപിക്കാനാണ് ഒരുക്കം.

അഞ്ച് മീറ്റര്‍ ഉയരത്തിലും 15മീറ്റര്‍ വീതിയിലുമായി അരികുഭിത്തികെട്ടും നിലത്ത് ടൈ ലുകള്‍ പാകും. 146 മീറ്റര്‍ നീളത്തില്‍ 10 മുതല്‍ 12 വരെ വീതിയുള്ള നടപ്പാതയും നിര്‍മി ക്കും. അരുകില്‍ ഓപ്പണ്‍ജിം, ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്കുള്ള കളി ഉപകരണങ്ങള്‍, കഫ്തീ രിയ, ശുചിമുറികള്‍, ലൈറ്റുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1.40 കോടി യുടെ പദ്ധതിയാണ് വിഭാനം ചെയ്തിരിക്കുന്നത്. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ പദ്ധതിക്ക് അനുവദിക്കാനായി സര്‍ക്കാറിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. നഗരസഭ നാല്‍പ്പത് ലക്ഷവും ചെലവഴിക്കും. വിശദമായ എസ്റ്റിമേറ്റ് ഉടന്‍ തയ്യാറാക്കും. ഇത് പൂര്‍ത്തിയാക്കി പെരുമാറ്റച്ചട്ടം നീങ്ങുന്നമുറയ്ക്ക് ടെ ന്‍ഡര്‍ നടപടികളിലേക്ക് കടക്കാനാണ് നീക്കം. എം.എല്‍.എ. ഫണ്ട് വിനിയോഗിച്ചുള്ള പ്രവൃത്തികള്‍ ജില്ലാ പഞ്ചായത്താണ് ടെന്‍ഡര്‍ ചെയ്യുക. നഗരസഭയുടേത് നഗരസഭ തന്നെ ടെന്‍ഡര്‍ ചെയ്യും. ഒരു മാസം കൊണ്ട് ഈ നടപടികള്‍ പൂര്‍ത്തിയായേക്കും. ഒമ്പത് മാസം കൊണ്ട് പാര്‍ക്ക് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു.

എല്ലാ തദ്ദേശസ്ഥാപനങ്ങളും ഹാപ്പിനെസ് പാര്‍ക്ക് തുടങ്ങണമെന്ന് സര്‍ക്കാര്‍ ഉത്തരവു ണ്ട്. നഗരസഭയുടേതായ കാഴ്ചപ്പാടുകളും സമന്വയിപ്പിച്ചാണ് പാര്‍ക്കിനായുള്ള നടപടിക ള്‍ സ്വീകരിച്ചിരിക്കുന്നത്. പാലക്കാട് – കോഴിക്കോട് ദേശീയപാത കടന്നുപോകുന്നതി ലെ ദൈര്‍ഘ്യമേറിയ നഗരമാണ് മണ്ണാര്‍ക്കാട്. ഇവിടെ വൈകുന്നേരങ്ങളിലടക്കം ജന ങ്ങള്‍ക്ക് സ്വസ്ഥമായി വന്നിരിക്കാനും കളിക്കാനും വിനോദപരിപാടികള്‍ക്കും കായി കാഭ്യാസത്തിനും സൗകര്യങ്ങളില്ല. ഇത്തരത്തിലുള്ള പൊതുഇടം ഒരുക്കാന്‍ അധികൃ തര്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളുകളായി. കുന്തിപ്പുഴയോരത്ത് ഹാപ്പിനെസ് പാര്‍ക്ക് വരുന്നതോടെ ഇതിന് പരിഹാരമാകുമെന്നാ ണ് ജനങ്ങളുടെ പ്രതീക്ഷ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!