മണ്ണാര്‍ക്കാട് : മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴു വന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നവംബര്‍ 14ന് കുട്ടികളുടെ ഹരിതസഭ നട ക്കും. മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തു ക, ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഗുണദോഷങ്ങള്‍ കുട്ടികളിലൂടെ സമൂഹത്തിനു പകര്‍ന്ന് നല്‍കുക എന്നിവ ലക്ഷ്യമിട്ടാണ് ഹരിതസഭ നടത്തുന്നത്. പുതുതലമുറകളില്‍ മാലിന്യ നിര്‍മാര്‍ജനത്തെ കുറിച്ച് അവബോധം കൊ ണ്ടുവരാനും മാലിന്യമുക്തം നവകേരളത്തിന് പുതിയ ആശയങ്ങള്‍ സംഭാവന ചെയ്യാ നും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും. രണ്ടര ലക്ഷത്തോളം സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ പരിപാടിയില്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥി പ്രതിനിധികള്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളും പരാതി പരിഹാര നിര്‍ദേശങ്ങളും പുതിയ ആശയങ്ങ ളും ഹരിതസഭയില്‍ ചര്‍ച്ച ചെയ്യും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!