മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ജോബ് ബാങ്കും ആദിത്യ ബിര്‍ല ഗ്രൂപ്പും സംയുക്തമായി മണ്ണാര്‍ക്കാട്ട് ജോബ് ഫെയര്‍ സംഘടിപ്പിച്ചു. എം.എന്‍.സി. കമ്പനിയില്‍ വരുന്ന വിവിധ ഒഴിവുകളിലേക്കാണ് കൂടിക്കാഴ്ച നടന്നത്. കോടതിപ്പടിയിലെ ജോബ് ബാങ്ക് എംപ്ലോ യ്‌മെന്റ് സൊലൂഷന്‍സ് ഓഫിസില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ നിരവധി ഉദ്യോഗാര്‍ ഥികള്‍ പങ്കെടുത്തു.15 ഓളം പേര്‍ക്ക് ജോലി ലഭ്യമായതായി ജോബ് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍മാരായ റഫീഖ് മുഹമ്മദ്, പ്രമോദ്.കെ.ജനാര്‍ദ്ദനന്‍ എന്നിവര്‍ അറിയിച്ചു. തുടര്‍ന്നും ജോബ് ഫെയറുകള്‍ സംഘടിപ്പിക്കുമെന്നും ഇവര്‍ അറിയിച്ചു.
കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തൊഴില്‍ ഒഴിവുകള്‍ ജോബ് ബാങ്കിന്റെ പക്കലുണ്ട്. സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തി നല്‍കുന്നതിനായി തുടര്‍ന്നും ഇത്തരത്തിലുള്ള ജോബ് ഫെയറുകള്‍ സംഘ ടിപ്പിക്കാനാണ് ജോബ് ബാങ്കിന്റെ തീരുമാനം. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിരുന്ന ജോബ് ബാങ്ക് കഴിഞ്ഞമാസമാണ് കോടതിപ്പടിയില്‍ പുതിയ ഓഫിസ് തുറന്ന് പ്രവര്‍ത്തനം വിപുലപ്പെടുത്തിയത്.
തൊഴിലും തൊഴിലാളിയേയും തേടുന്നവര്‍ക്ക് ആവസ്യമായ സേവനം നല്‍കുകയാണ് പ്രധാന ലക്ഷ്യം. മാത്രമല്ല ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിക്കാവശ്യമായ പരിശീലവും നല്‍ കി വരുന്നുണ്ട്. സ്ഥാപനങ്ങളിലേക്ക് ജോലിക്കാരെ വേണമെങ്കില്‍ ഉടമകള്‍ക്ക് ജോബ് ബാങ്കിനെ സമീപിക്കാം. ഇത്തരം ഒഴിവുകള്‍ ജോബ് ബാങ്കിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ഉദ്യോഗാര്‍ഥികളിലേക്ക് എത്തിക്കും. ജോലി ആവശ്യമുള്ളവര്‍ ഓഫിസിലെത്തി വിശദമായ ബയോഡാറ്റ നല്‍കി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന വര്‍ക്ക് അനുയോജ്യമായ വരുന്ന ഒഴിവുകള്‍ യഥാസമയം നേരില്‍ അറിയിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.. കൂടുതല്‍ വിവരങ്ങള്‍ക്ക് : 95625 89869.