മണ്ണാര്‍ക്കാട്: ഇന്ത്യയില്‍ ‘ഒരു രാജ്യം, ഒരു മതനിരപേക്ഷ വ്യക്തി നിയമം’ നടപ്പാക്കു മെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തികച്ചും അപ്രായോഗികവും സമൂഹത്തില്‍ ആശങ്കയുളവാക്കുന്നതുമാണെന്ന് മുസ്ലിം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്) ജില്ലാ വാര്‍ഷിക പൊതുയോഗം അഭിപ്രായപ്പെട്ടു.
ഏക സിവില്‍ കോഡ് മറ്റൊരു പേരില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നാളിതുവരെ കാത്തുസൂക്ഷിച്ച രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യവും ഭരണ ഘടന ഉറപ്പാക്കുന്ന സ്വാതന്ത്ര്യവും ഹനിക്കപ്പെടാനേ ഉപകരിക്കുകയുള്ളു. കൃത്രിമമായ ഏകീകരണത്തിലൂടെ സാമൂഹിക,സാംസ്‌കാരിക വൈവിധ്യങ്ങളെ തകര്‍ക്കാനുള്ള നിയമ നിര്‍മാണങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ ലംഘിക്കുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന വഖഫ് ഭേദഗതി ബില്‍ പൂര്‍ണമായും പിന്‍വലിക്കുക, പാലക്കാട് ഗവ.മെഡിക്കല്‍ കോളേജിന്റെ അപര്യാപ്തതകള്‍ പരിഹരിച്ച് കിടത്തി ചികിത്സാ സൗകര്യങ്ങള്‍ പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
സംസ്ഥാന സെക്രട്ടറി കെ.പി ഫസ്ലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ഹസ്സന്‍ ഹാജി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷ റര്‍ കെ.പി.ടി അബ്ദുല്‍ നാസര്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ എം.പി.എ ബക്കര്‍, എം.കെ അബ്ദുറഹ്മാന്‍, ജില്ലാ ഭാര വാഹികളായ ആലായന്‍ മുഹമ്മദലി, അബൂബക്കര്‍ കാപ്പുങ്ങല്‍, സി. മുഹമ്മദ് ഷെരീഫ്, എ.അബ്ദുറഹീം, എം.കെ മുഹമ്മദലി, വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് സിദ്ദീഖ് പാറോക്കോട്, കെ.ടി അബ്ദുല്‍ ജലീല്‍, കെ.യൂനുസ് സലീം, പി.അബ്ദുല്‍ ഷെരീഫ്, കെ. അഷ്റഫ് മൗലവി, മൊയ്തുട്ടി കോലോതൊടി, എ.കെ കുഞ്ഞയമു, എസ്.അബ്ദുല്‍ ലത്തീ ഫ്, എന്‍. ഫിറോസ് ബാബു, എന്‍. അബ്ദുല്‍ നാസര്‍, കെ. കുഞ്ഞഹമ്മദ്, സി.പി കുഞ്ഞു മുഹമ്മദ്, കെ.അബ്ദുല്‍ ഗഫൂര്‍, ഒ.എം ഇസ്ഹാഖ്, ബി.ഹക്കീം, യൂസഫ് ചര്‍ച്ചയില്‍ പങ്കെടുത്തു.