മണ്ണാര്‍ക്കാട്: നാട്ടുകല്‍ അമ്പത്തി അഞ്ചാം മൈല്‍ സ്വദേശി പഞ്ചിലി ഹംസ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. പ്രതികള്‍ക്കുനേരെ ആരോപിക്ക പ്പെട്ട കുറ്റം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ സ്പെഷ്യല്‍ കോടതി ജഡ്ജി ജോമോന്‍ ജോണ്‍ പ്രതികളെ കുറ്റ വിമുക്തരാക്കിയത്. പഞ്ചിലി വീട്ടില്‍  ഹംസ എന്ന മാനുവിനെ  സ്ഥലമിടപാടുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക  തര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊല പ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. 2007 ഡിസംബര്‍ 12ന് രാത്രി 10നാണ്  കേസിനാസ്പദമായ സംഭവം നടന്നത്.  തെയ്യോട്ട്ചിറ ആലാലിക്കല്‍  അസൈനാര്‍, മഞ്ചേ രി സ്വദേശി ഹസ്സന്‍, തെയ്യോട്ട് ചിറ ആലാലിക്കല്‍ അബ്ദുല്‍ അസീസ്, തെയ്യോട്ട്ചിറ ആലാലിക്കല്‍ ഹുസൈനാര്‍ എന്നിവരെയാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നത്. അസൈനാറിന്റെ വീട്ടിലേക്ക്  ഹംസയെ പണം നല്‍കാമെന്ന് പറഞ്ഞു വിളിച്ചുവരു ത്തി കൊലപ്പെടുത്തിയശേഷം മൃതദേഹം മറ്റൊരുസ്ഥലത്തേക്കുകൊണ്ടുപോയി ഉപേ ക്ഷിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. മേലാറ്റൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയി ലെ മണ്ണാര്‍മലയില്‍ നിന്നാണ് കുത്തേറ്റ് മരിച്ച നിലയില്‍ ഹംസയുടെ മൃതദേഹം കണ്ടെ ത്തിയത്. പ്രോസിക്യൂഷന് വേണ്ടി 31 സാക്ഷികളെ വിസ്തരിക്കുകയും 46 രേഖകളും ആറ് തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.  കോടതിയുടെ മുന്‍പില്‍ ഹാജരാക്കിയ റിക്കവറി തെളിവുകള്‍ മാനു മരിച്ചുകിടന്ന സ്ഥലത്തുനിന്നും പൊലിസ് കണ്ടെടുത്തതായിരുന്നുവെന്ന് പ്രതിഭാഗം വാദിച്ചു.തുടര്‍ന്ന്, പ്രതികള്‍ക്കുനേരെ ആരോ പിക്കപ്പെട്ട കുറ്റം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. ശേ ഷം കുറ്റവിമുക്തരാക്കുകയായിരുന്നു. 17 വര്‍ഷത്തിന് ശേഷമാണ് കോടതി നടപടികള്‍ പൂര്‍ത്തിയായത്.  പ്രതിഭാഗത്തിനുവേണ്ടി കോഴിക്കോട് ബാറിലെ ക്രിമിനല്‍ അഭിഭാഷ കന്‍ അഡ്വ. ടി.ഷാജിത്തും മണ്ണാര്‍ക്കാട് ബാറിലെ അഭിഭാഷകന്‍ അഡ്വ. എം.എന്‍. സക്കീര്‍ ഹുസൈനുമാണ് ഹാജരായത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!