പാലക്കാട്: അന്താരാഷ്ട്ര ബാലികാ ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭ്യമുഖ്യത്തില്‍ പ്രമുഖ വനിതകളുമായി കൂടിക്കാഴ്ചയും, സംവാദവും സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര മുഖ്യാതിഥിയായി. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സബ് ജഡ്ജ് ദേവിക ലാല്‍, അസിസ്റ്റന്റ് കളക്ടര്‍ ഡോ. മോഹനപ്രിയ, ജില്ലാ വനിതാ ശിശു വികസന ഓഫീ സര്‍ ഡോ. പ്രേംന മനോജ് ശങ്കര്‍ എന്നിവര്‍ കുട്ടികളുമായി ആശയവിനിമയം നടത്തി. ജീവിത നൈപുണി പരിശീലകന്‍ പ്രസാദ് മോട്ടിവേഷന്‍ ക്ലാസെടുത്തു.’ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ ഏഴു ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍, ജീവ നക്കാര്‍, വനിതാ ശിശു വികസന വകുപ്പ് ജീവനക്കാര്‍ തുടങ്ങിയര്‍ പങ്കെടുത്തു. ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ എസ്. ശുഭ എസ് സ്വാഗതവും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ആര്‍. പ്രഭുല്ലദാസ് നന്ദിയും പറഞ്ഞു.