മണ്ണാര്‍ക്കാട് : മഴപെയ്താല്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമാകുന്നു. അഴു ക്കുചാല്‍ സംവിധാനം കാര്യക്ഷമമല്ലാത്തതാണ് ഇതിനുകാരണമായി വ്യാപാരികളട ക്കം ചൂണ്ടിക്കാട്ടുന്നത്. പാലക്കാട്- കോഴിക്കോട് ദേശീയപാത കടന്നുപോകുന്ന നഗര ത്തില്‍ പഴയ കെ.എസ്.ഇ.ബി. ഓഫിസിന് മുന്‍വശം, കുന്തിപ്പുഴ -പള്ളിക്കുന്ന് ലിങ്ക് റോ ഡ് ജങ്ഷന്‍, കുമരംപുത്തൂര്‍ കല്ലടി സ്‌കൂളിന് സമീപം എന്നിവിടങ്ങളിലെല്ലാം മഴപെയ്താ ല്‍ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. ഇത് വാഹനയാത്രയ്ക്കും ഭീഷണിയാകുന്നു.
മഴ വെള്ളം റോഡില്‍നിന്നും അഴുക്കുചാലിലേക്ക് ഇറങ്ങാനായി നഗരത്തില്‍ ദേശീയ പാതയോരത്ത് പ്രത്യേകദ്വാരങ്ങളും ഗ്രില്ലിട്ട ഭാഗങ്ങളും ഇടവിട്ട് നിര്‍മിച്ചിട്ടുണ്ടെങ്കിലും പലയിടത്തും ദ്വാരങ്ങള്‍ മണ്ണുംമറ്റും അടിഞ്ഞ് കിടക്കുകയാണ്. ദ്വാരത്തിലേക്ക് വെള്ള മിറങ്ങിപോകുന്നതിനായുള്ള ചരിഞ്ഞ പ്രതലവും പലഭാഗത്തുമില്ലെന്ന് വ്യാപാരികളു ള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നു. ദേശീയപാതയിലേക്ക് ചേരുന്ന ഉയര്‍ന്ന പ്രതലത്തിലുള്ള ലിങ്ക് റോഡുകളില്‍ നിന്നും മഴവെള്ളം കുത്തിയൊലിച്ചെത്തുന്നത് പലപ്പോഴും ദ്വാരത്തിലേ ക്ക് പോകാതെ ദേശീയപാതയിലേക്കാണെത്തുന്നത്. വ്യാപാരികളാണ് വെള്ളക്കെട്ടു മൂലം ഏറെ ദുരിതമനുഭവിക്കുന്നത്. കടകളിലേക്കുവരെ വെള്ളംകയറുന്ന അവസ്ഥ യാണ്. കോമ്പൗണ്ടിലേക്ക് വെള്ളം കയറാതിരിക്കാന്‍ സ്വന്തം ചിലവിലാണ് പ്രതിരോധ സംവിധാനമേര്‍പ്പെടുത്തുന്നത്.
ബുധനാഴ്ച വൈകീട്ടുണ്ടായ ശക്തമായ മഴയില്‍ പല വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നിലും വെള്ളക്കെട്ടുണ്ടായി. പള്ളിപ്പടിയിലെ കുടുബില്‍ഡിങ്ങിന്റെ പരിസരത്ത് നിരവധി സ്ഥാപനങ്ങളിലേക്ക് വെള്ളമെത്തിയെങ്കിലും കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ല. ദേശീ യപാത നിരപ്പില്‍ നിന്നും താഴ്ന്ന് സ്ഥിതി ചെയ്യുന്ന വ്യാപാരസ്ഥാപനങ്ങളാണ് ഇവിടെ യുള്ളത്. അതേസമയം ദ്വാരങ്ങളിലൂടെ വെള്ളംപോകാതെ കടകളുടെ മുന്‍വശത്തേക്ക് വെള്ളം കുത്തിയൊഴുകിയതാണ് സ്ഥിതി രൂക്ഷമാക്കിയത്. അഴുക്കുചാലുകളിലേക്ക് വെള്ളമിറങ്ങിപോകുന്നതിനുള്ള ദ്വാരങ്ങളുടെ അശാസ്ത്രീയ നിര്‍മാണമാണ് വെള്ള ക്കെട്ടിന് കാരണമെന്നും ഇത് പരിഹരിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപ നസമിതി മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് രമേശ് പൂര്‍ണ്ണിമ പറഞ്ഞു. ദ്വാരങ്ങളിലടി യുന്ന മണ്ണ് നീക്കംചെയ്യാന്‍ ബന്ധപ്പെട്ട അധികൃതര്‍ ഇടപെടണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.