മണ്ണാര്‍ക്കാട് : എച്ച്.ഐ.വി. എയ്ഡ്‌സ് ബോധവര്‍ക്കരണത്തിന്റെ ഭാഗമായി കുമരം പുത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട്ടെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനമായ ഐ.ടി.എച്ച്. ഇന്‍സ്റ്റിറ്റിയൂഷനില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ മാജിക്ക് ഷോയും വെന്റിലോക്കിസവും സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസും, സംസ്ഥാന-ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായി സം ഘടിപ്പിക്കുന്ന എച്ച്.ഐ.വി. എയ്ഡ്‌സ് ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായാ ണ് ഐ.ടി.എച്ച്. ഇന്‍സ്റ്റിറ്റിയൂഷനിലും ബോധവല്‍ക്കരണ പരിപാടി നടത്തിയത്. കോമഡി ഉത്സവം, ഒരുചിരി ബമ്പര്‍ചിരി ഫെയിം ശരവണന്‍ പാലക്കാട് മാജിക് ഷോയും വെന്റി ലോക്കിസവും അവതരിപ്പിച്ചു. ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രിന്‍സിപ്പല്‍ പ്രമോദ്. കെ.ജനാര്‍ദ്ദനന്‍, കുമരംപുത്തൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.സുനില്‍ മറ്റ് ആരോഗ്യ പ്രവര്‍ത്തകരായ സി.കൃഷ്ണന്‍കുട്ടി, ദീപ, രമ്യ, മഞ്ജു, ലിജി, ഷമീമ, ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റി യൂഷനിലെ അധ്യാപികമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.