അപകടത്തില്‍പ്പെട്ട കാര്‍ അമിതവേഗതയിലായിരുന്നെന്ന് പൊലിസ്
കല്ലടിക്കോട് : നാടിനെ നടുക്കിയ കല്ലടിക്കോട്ടെ വാഹനാപകടത്തില്‍ മരിച്ചവരില്‍ മൂന്ന് പേര്‍ ഉറ്റസുഹൃത്തുക്കള്‍. ഓട്ടോഡ്രൈവര്‍ കൂടിയായ കോങ്ങാട് മണ്ണാന്തറ സ്വദേ ശി കെ.കെ വിജേഷിനൊപ്പം എല്ലാ സമയത്തും വിഷ്ണവും രമേശുമുണ്ടാകും. രാത്രി പത്തുവരെ ഇവരില്‍ മൂന്നുപേരെയും കോങ്ങാട് ടൗണില്‍ ഒരുമിച്ച് കണ്ടിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അപകടം നടന്ന് ഒന്നര മണിക്കൂറിനു ശേഷമാണ് മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞത്. കോങ്ങാട് മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്‌സലാണ് കൂടെയുണ്ടായിരുന്ന മറ്റൊരാള്‍. ഒരാള്‍ തച്ചമ്പാറ സ്വദേശി മഹേഷ് ആണെന്നാണ് വിവരം. സുഹൃത്തുക്കള്‍ രാത്രി യാത്രയ്ക്ക് ഇറങ്ങിയതാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കല്ലടിക്കോട് അയ്യപ്പന്‍കാവിന് സമീപം ഇന്നലെ രാത്രി 11നായിരുന്നു അപകടം. അപകടം നടന്നത് കല്ലടിക്കോട് മേഖലയിലെ എപ്പോഴും തിരക്കേറിയ റോഡിലാണ്. മറ്റും വാഹനങ്ങളും അപകടത്തില്‍പെട്ട വാഹന ങ്ങളിലേക്ക് ഇടിച്ചുകയറാനുള്ള സാധ്യതയുണ്ടായിരുന്നെന്നും എന്നാല്‍ രാത്രിയിലെ മഴയില്‍ ഗതാഗതത്തിരക്ക് കുറവായതിനാലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചതെ ന്നും പൊലിസ് പറഞ്ഞു. വിവരമറിഞ്ഞ ഉടന്‍ നാടൊന്നാകെ അപകടസ്ഥലത്തേക്കും ജില്ലാ ആശുപത്രിയിലേക്ക് പാഞ്ഞെത്തി. എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍, കെ.ശാന്തകുമാരി എം.എല്‍.എ, ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളായ രാഹുല്‍ മാങ്കൂട്ടത്തില്‍, ഡോ.പി സരിന്‍ എന്നിവര്‍ ജില്ലാ ആശുപത്രിയിലെത്തിയിരുന്നു.
അതേസമയം അപകടത്തില്‍പ്പെട്ട കാര്‍ അമിതമവേഗത്തില്‍ ആയിരുന്നെന്ന് പൊലിസ് പറയുന്നു. കാറില്‍ നിന്നും മദ്യക്കുപ്പി കണ്ടെത്തിയെന്നും യാത്രക്കാര്‍ മദ്യപിച്ചിരുന്നോ യെന്നും പരിശോധിക്കുമെന്നും കല്ലടിക്കോട് പൊലിസ് പറഞ്ഞു. തെറ്റായ ദിശയിലെ ത്തിയ കാര്‍ ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നുവെന്നും അമിതവേഗമാണ് അപക ടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും കല്ലടിക്കോട് സിഐ എം.ഷഹീര്‍ പറ ഞ്ഞു. അപകടകാരണം കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കും. അപകടത്തില്‍പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡയിലെടുത്തു.
news copied from malayala manorama