വെള്ളിയഞ്ചേരി: വിദ്യാലയ ഓര്‍മ്മകള്‍ക്ക് നിറംപകര്‍ന്ന് വെള്ളിയഞ്ചേരി എ.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1992-93 എസ്.എസ്.എല്‍.സി. ബാച്ചുകാരുടെ സംഗമം. തിരികെ എന്ന പേരിലാണ് മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പഴയസഹപാഠികള്‍ ഒത്തുചേര്‍ന്നത്. പോയകാലത്തിന്റെ ഓര്‍മ്മകള്‍ക്ക് കൂട്ടായി വിവിധ മിഠായികള്‍, അച്ചാറുകള്‍, കടലകള്‍, ഓറഞ്ച് മസാലകള്‍ എന്നിവയുടെ പ്രത്യേക സ്റ്റാളും ഒരുക്കിയി രുന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൂര്‍വ്വവിദ്യാര്‍ഥി സംഗമം മുന്‍ പ്രധാന അധ്യാപകന്‍ തമ്പികുഞ്ഞ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യു.ഇ.എ. ഗോള്‍ഡന്‍ വിസ നേടിയ ബാച്ച് അംഗം സൈനുദ്ദീന്‍ വടക്കനുള്ള ഉപഹാരവും വിതരണം ചെയ്തു. സ്‌കൂള്‍ മാനേജ ര്‍ ടി.പി അബ്ദുല്ല, ജോസ് മാസ്റ്റര്‍, കുഞ്ഞിപ്പു മാസ്റ്റര്‍, സെബാസ്റ്റ്യന്‍ മാസ്റ്റര്‍, ടി.പി ഉമ്മര്‍ മാസ്റ്റര്‍, അബ്രഹാം കുരുവിള മാസ്റ്റര്‍, സുശീല ടീച്ചര്‍, അജിത ടീച്ചര്‍, ആയിശ ടീച്ചര്‍, ഒ.മുഹമ്മദ് അന്‍വര്‍, സത്യഭാമ, ഡോ.ഫുക്കാര്‍ അലി എന്നിവര്‍ സംസാരിച്ചു. നൂറിലധി കം പൂര്‍വവിദ്യാര്‍ഥികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. സി. ഷാജഹാന്‍, ജാബിര്‍, ഷിജു, അലവിക്കുട്ടി, അബ്ദുല്‍ കരീം, ഇ.ഷമീര്‍ഖാന്‍, ദിവ്യ, ബുഷറ, സാജിത എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ കലാപരിപാടികളും നടന്നു.