മണ്ണാര്‍ക്കാട് : ആദിവാസികള്‍ക്ക് തൊഴിലും മികച്ചവരുമാനവും ഉറപ്പാക്കുന്ന വനംവകു പ്പിന്റെ വനാമൃതം പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. മണ്ണാര്‍ക്കാട് വനവികസന ഏജന്‍സിക്ക് കീഴിലുള്ള പാലക്കയം, ഷോളയൂര്‍, പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷ ന്‍ പരിധിയിലെ വനസംരക്ഷണ സമിതികളെ (വി.എസ്.എസ്.)കൂടി പദ്ധതിയുടെ ഭാഗ മാക്കും. ഇന്നലെ ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.വിജയാനന്ദി ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വി.എസ്.എസ്. സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
മണ്ണാര്‍ക്കാട് വനവികസന ഏജന്‍സിയുടെ കീഴില്‍ മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുക ളിലായി 18 വനസംരക്ഷണ സമിതികളാണ് ഉള്ളത്. ഇതില്‍ ഒമ്പത് വി.എസ്.എസുകളി ലാണ് നിലവില്‍ വനാമൃതം പദ്ധതി നടപ്പിലാക്കുന്നത്. ഇനി പാലക്കയം ഫോറസ്റ്റ് സ്റ്റേഷ ന്‍ പരിധിയിലെ വെറ്റിലച്ചോല, മങ്കട, അച്ചിലട്ടി, ഷോളയൂരിലെ വെള്ളകുളം, പുതൂരി ലെ മുള്ളി വനസംരക്ഷണ സമിതികളെ കൂടി ഉള്‍പ്പെടുത്തും. കൂടാതെ സൈലന്റ്വാലി വനംഡിവിഷന് കീഴിലുള്ള ആനവായ്, തുടുക്കി ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റികളേ യും പദ്ധതിയുടെ ഭാഗമാക്കും. ചെറുകിട വനവിഭവങ്ങള്‍ പട്ടികവര്‍ഗ ഗ്രാമങ്ങളില്‍ നി ന്നും കലക്ഷന്‍ സെന്ററുകളിലേക്ക് എത്തിക്കുന്നതിനായി വാഹനമേര്‍പ്പെടുത്താനും നടപടിയെടുക്കുമെന്ന് സി.സി.എഫ് അറിയിച്ചു.
നിലവില്‍ സ്വകാര്യ വാഹനങ്ങളേയും മറ്റുമാണ് ചരക്കുനീക്കത്തിനായി കൂടുതലും ആശ്രയിച്ചുവരുന്നത്. ഇടനിലക്കാരുടെ ചൂഷണങ്ങള്‍ ഒഴിവാക്കി വനവിഭവങ്ങള്‍ക്ക് കൂടുതല്‍ വിലയും ആദിവാസി സമൂഹത്തിന് തൊഴിലവസരങ്ങളും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വനാമൃതം പദ്ധതി നടപ്പിലാക്കിയത്. അട്ടപ്പാടി, മണ്ണാര്‍ക്കാട് വനമേഖലയില്‍ നിന്നുള്ള കുറുന്തോട്ടി, ഓരില, മൂവില, ചുണ്ട, കരിങ്കുറുഞ്ഞി, തിപ്പല്ലി, തേന്‍ തുടങ്ങിയവ ശേഖരിച്ച് വിപണനം നടത്തുകയാണ് ചെയ്യുന്നത്. നിലവില്‍ ഇവ യെല്ലാം ഔഷധനിര്‍മാണത്തിനായി കോട്ടക്കല്‍ ആര്യവൈദ്യശാലയാണ് കൊണ്ടുപോ കുന്നത്. മണ്ണാര്‍ക്കാട് വനംവകുപ്പ് ഓഫിസിലെ ഷര്‍മിള ജയറാം ഹാളില്‍ ചേര്‍ന്ന യോ ഗത്തില്‍ ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫ്, ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍മാര്‍, ഡെപ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍മാര്‍, മണ്ണാര്‍ക്കാട് വനവികസന ഏജന്‍സി കോര്‍ഡിനേറ്റര്‍, വനസംരക്ഷണ സമിതി സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.