മണ്ണാര്‍ക്കാട് : കാര്‍ഷികമേഖലയ്ക്കും കുടിവെള്ളവിതരണത്തിനും ഉപകാരപ്രദമാകു ന്ന കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ഭാഗികമായി കമ്മിഷന്‍ ചെയ്തിട്ട് 44 വര്‍ഷം. 1966 ലാണ് അണക്കെട്ട് നിര്‍മിച്ചത്. 1980ല്‍ ഭാഗികമായി കമ്മീഷന്‍ ചെയ്തു. പൂര്‍ണമായും കമ്മീഷന്‍ ചെയ്യാന്‍ ഇനിയും കോടികള്‍ വേണ്ടിവരുമെന്നാണ് ജലസേചനവകുപ്പ് അധികൃതര്‍ പറയുന്നത്. പദ്ധതിരൂപരേഖപ്രകാരമുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാ ക്കാനാണിത്.
മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെ 8467 ഹെക്ടര്‍ സ്ഥലത്തേക്ക് ഇടത്-വലതുകര കനാലുകള്‍വഴി ഇവിടെനിന്നും ജലസേചനം നടത്തുന്നുണ്ട്. പ്രധാനകനാലു കളും ഉപകനാലുകളും ഉള്‍പ്പെടെ 271 കിലോമീറ്റര്‍ ദൂരംകനാല്‍നിര്‍മാണമാണ് പദ്ധതി യിലുണ്ടായിരുന്നത്. ഇതില്‍ തെങ്കര ഭാഗത്തേക്കുള്ള 9.63 കിലോമീറ്റര്‍ നീളംവരുന്ന വലതുകര കനാല്‍മാത്രമാണ് പൂര്‍ണമായി പൂര്‍ത്തീകരിച്ചിട്ടുള്ളത്. എന്നാല്‍ പട്ടാമ്പി ഭാഗത്തേക്കുള്ള 66 കിലോമീറ്റര്‍ നീളംവരുന്ന ഇടതുകര കനാല്‍ 61.7 കിലോമീറ്ററാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. വാലറ്റ പ്രദേശത്തേക്ക്് 4.29 കീലോമീറ്റര്‍ ദൂരം ഇനിയും നിര്‍മി ക്കേണ്ടതുണ്ട്. 196.082 കിലോമീറ്റര്‍ ദൂരംവരുന്ന ഉപകനാലുകളുടെ 174.275 കിലോമീറ്ററും പൂര്‍ത്തിയായിട്ടുണ്ട്.
ഇടതുകര കനാലില്‍ ശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ സ്ഥലവും ഏറ്റെടുക്കേണ്ടതുണ്ട്. ഇതു പൂര്‍ത്തീകരിച്ചാല്‍ ആകെ 9713 ഹെക്ടര്‍ സ്ഥലത്ത് ജലസേച നം നടത്താനാകുമെന്നാണ് ജലസേചനവകുപ്പധികൃതര്‍ പറയുന്നത്. ഈ ഭാഗത്തുതന്നെ 23.74 കിലോമീറ്റര്‍ദൂരം ഉപകനാലുകളും പൂര്‍ത്തീകരിക്കണം. ഇതിന് വലിയതുക ചില വുവരും. ചെറിയ തടയണ, പാലം ഉള്‍പ്പെടെയുള്ള വിവിധ പ്രവൃത്തികള്‍ വേറെയും പദ്ധതിപ്രകാരം നടത്തേണ്ടതുണ്ട്. ഈ പ്രവൃത്തികള്‍ക്കെല്ലാമായി 100 ഏക്കര്‍ സ്ഥലമാ ണ് ആകെ ഏറ്റെടുക്കേണ്ടിവരുന്നത്. 100 കോടിയിലധികം രൂപ ഇതിനു ചിലവുവരു മെന്നാണ് പ്രതീക്ഷിക്കുന്നത്. കാഞ്ഞിരപ്പുഴ അണക്കെട്ട് പൂര്‍ണമായും കമ്മീഷന്‍ ചെയ്യ ണമെന്നാവശ്യപ്പെട്ട് കെ.ശാന്തകുമാരി എം.എല്‍.എ. നിയമസഭയില്‍ മുന്‍പ് സബ്മിഷന്‍ ഉന്നയിച്ചിരുന്നു.