അഗളി: അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ അരിവാള്‍ രോഗം കണ്ടെത്തുന്ന തിനുള്ള പദ്ധതിക്ക് തുടക്കമായി. കാരറ ഗവ.യുപി സ്‌കൂളില്‍ വെച്ച് പദ്ധതിയുടെ ബ്ലോ ക്ക് തല ഉദ്ഘാടനം അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം ഗിരിജാ ബാബു അധ്യക്ഷയായി.സാമൂഹ്യ പ്രവര്‍ത്തക ഉമാ പ്രേമന്‍, കോട്ടത്തറ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം. എസ്. പത്മനാഭന്‍ എന്നിവര്‍ മുഖ്യാ തിഥികളായി. ഈ വര്‍ഷം ഒരു വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്ന് പേരാണ് അട്ടപ്പാടിയില്‍ മരി ച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ അബ്ദുള്‍ കലാം ട്രൈബല്‍ സ്‌ക്കൂളിലെ വിദ്യാര്‍ഥിക ള്‍ അരിവാള്‍ രോഗ നിര്‍ണ്ണയ പദ്ധതി രൂപകല്പന ചെയ്യുകയായിരുന്നു. സാമൂഹ്യ പ്രവര്‍ ത്തക ഉമാ പ്രേമന്‍ സകല പിന്തുണയും കുട്ടികള്‍ക്ക് വാഗ്ദാനം ചെയ്തതോടെ കുട്ടികള്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. ആരോഗ്യ വകുപ്പിന്റെ പിന്തുണ കൂടി ലഭിച്ചതോടെയാണ് പദ്ധതി ആരംഭിച്ചത്. രോഗനിര്‍ണയത്തിലൂടെ കണ്ടെത്തുന്ന കുട്ടികള്‍ക്ക് ആവശ്യമായ പരിചരണവും പദ്ധതിയിലൂടെ നല്‍കും. കോട്ടത്തറ താലൂക്ക് ആശുപത്രിയുടെ കീഴിലുള്ള മെഡിക്കല്‍ സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. അട്ടപ്പാടിയിലെ വിവിധ സ്‌കൂളുകളില്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷം വിശദമായ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിനും, തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങള്‍ക്കും, വിദ്യാലയങ്ങള്‍ക്കും നല്‍കും. കോട്ടത്തറ താലൂക്ക് ആശുപത്രിയിലെ സീനിയര്‍ ഡോ.ഫാസില്‍, പ്രധാനാധ്യാപിക എ.വി. സിന്ധു, അഗളി ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.ടി. ഭക്തഗിരീഷ്, മുന്‍ പ്രധാന അധ്യാപകന്‍ വി. ദാസന്‍, രക്ഷിതാ ക്കളായ ഫിന്നി ജോണ്‍, ദീപ, എം.സി. പ്രേമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.