മണ്ണാര്‍ക്കാട്: എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പല്‍മാരുടെയും പ്രധാനാധ്യാപക രുടെയും സെല്‍ഫ് ഡ്രോംയിങ് ഓഫിസര്‍ പദവി എടുത്ത് കളഞ്ഞതിനെതിരെ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.എസ്.ടി.എ.) മണ്ണാര്‍ക്കാട് സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്‍പില്‍ ധര്‍ണ നടത്തി.ശമ്പളത്തിന് വേണ്ടി ഉപജില്ലാ – വിദ്യാഭ്യാസ ജില്ലാ ഓഫിസുകളിലേക്ക് ഓരോ മാസവും കയറിയിറങ്ങേണ്ടി വരുന്ന സാഹചര്യം ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ പ്രോല്‍ സാഹിപ്പിക്കുന്ന നടപടിയാണെന്ന് കെപിഎസ്ടി ചൂണ്ടിക്കാട്ടി. 2013 ല്‍ ഉമ്മന്‍ചാണ്ടി കൊണ്ടുവന്ന അധികാരം എടുത്ത് കളഞ്ഞത് അംഗീകരിക്കാനാവില്ലെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും ധര്‍ണ ആവശ്യപ്പെട്ടു.മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസി ഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് എം.പ്രദീപ് അധ്യ ക്ഷനായി. ജി. രാജലക്ഷ്മി, ബിജു ജോസ്, ജാസ്മിന്‍ കബീര്‍, ബിജു അമ്പാടി, നൗഫല്‍ താളിയില്‍, ഡോ.എന്‍.വി ജയരാജന്‍, യു.കെ ബഷീര്‍, എം.എന്‍ മണികണ്ഠന്‍, പി.കെ രാജീവന്‍, പി.സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.