കൊല്ലങ്കോട്: വൈദ്യുതി ഉപഭോക്താവിന്റെ അവകാശങ്ങള്‍ ഉപഭോക്താവ് പ്രയോജന പ്പെടുത്തുന്നത് വകുപ്പ് ജീവനക്കാര്‍ക്ക് എതിരല്ലെന്നും ആത്യന്തികമായി ഇത് കെ എസ്ഇബിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുകയാണ് ചെയ്യുകയെ ന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ഒക്ടോബര്‍ 2 മുതല്‍ 8 വരെ കെഎസ്ഇബിയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഉപഭോക്തൃ സേവന വാരാചരണം സംസ്ഥാനതല ഉദ്ഘാടനം പാലക്കാട്ടെ കൊല്ലങ്കോട് കൊല്ലങ്കോട് വസുദേവ് മെമ്മോറി യല്‍ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വൈദ്യുതി ഉപഭോക്താവ് എന്ന നിലയില്‍ നിരവധി അവകാശങ്ങളാണ് ജനങ്ങള്‍ക്കുള്ള ത്. ഈ അവകാശങ്ങള്‍ എല്ലാ സെക്ഷന്‍ ഓഫീസുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വൈദ്യു തി മുടങ്ങിയാല്‍ നിശ്ചിത സമയത്തിനകം പുനസ്ഥാപിച്ചില്ലെങ്കില്‍ ഉപഭോക്താവിന് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. വോള്‍ട്ടേജ് കുറഞ്ഞാലും നഷ്ടപരിഹാ രം നല്‍കാന്‍ ബോര്‍ഡ് ബാധ്യസ്ഥരാണ്. ഇത് സംബന്ധിച്ചുള്ള സ്റ്റാന്‍ഡേര്‍ഡ് ഓഫ് പെര്‍ ഫോമന്‍സ് എല്ലാ ഉപഭോക്താക്കളും വായിച്ചിരിക്കേണ്ടതാണ്. ഇതിലൂടെ തങ്ങളുടെ അവകാശങ്ങളെ കുറിച്ച് ഉപഭോക്താവ് ബോധവാനായിരിക്കേണ്ടതാണ്. ഈ അവകാശ ങ്ങള്‍ ഉപഭോക്താവ് ഉപയോഗിക്കുമ്പോള്‍ അത് ജീവനക്കാര്‍ക്ക് എതിരെയാണെന്ന് ജീവനക്കാര്‍ കരുതേണ്ടതില്ല. കെഎസ്ഇബിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് മാത്രമേ അത്യന്തികമായി ഇത് ഉപകരിക്കു.
പകല്‍ സമയത്ത് വൈദ്യുതി ചാര്‍ജ് കുറയ്ക്കാന്‍ കഴിയുമോ എന്നുള്ള നിര്‍ദ്ദേശം വൈ ദ്യുതി റെഗുലേറ്ററി കമ്മീഷനു മുന്നില്‍ വയ്ക്കാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ആലോചി ക്കുന്നു. പകല്‍ സമയം കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന വൈദ്യുതിയുടെ ഒരു വിഹിതം ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് ആലോചന. ഇതില്‍ തീരുമാനമെടുക്കേണ്ടത് വൈദ്യു തി റെഗുലേറ്ററി കമ്മീഷനാണ്. പൊതുമേഖലാ സ്ഥാപനമായ കെഎസ്ഇബിയില്‍ ജന ങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ്’ ജനങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ഘടകമാ യി വൈദ്യുതി മാറിക്കഴിഞ്ഞു. ടെലികോം കമ്പനികള്‍ അടിക്കടി സേവന നിലവാരം മെച്ചപ്പെടുത്തുന്നത് പോലെ കെഎസ്ഇബിയും സേവനം മെച്ചപ്പെടുത്തും എന്ന പ്രതീ ക്ഷയാണ് ജനങ്ങള്‍ക്കുള്ളത്. ജനങ്ങളുടെ പ്രതീക്ഷ ഉയരുന്നത് അനുസരിച്ച് കെ എസ്ഇബിയുടെ പ്രവര്‍ത്തനവും ഉയരേണ്ടതുണ്ട്. ഉപഭോക്തൃ സേവനം സംബന്ധിച്ചും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ഓഫീസുകളില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നവരുടെ സംഭാഷണ ശൈലി സംബന്ധിച്ച് വളരെയധികം മുന്നേറേണ്ടതുണ്ടെന്നും ജീവനക്കാ ര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവുമധികം പരാതികളും സംഘര്‍ഷങ്ങളും നേരിടുന്നത് വൈദ്യുതി വിച്ഛേദി ക്കുന്നത് സംബന്ധിച്ചാണ്. ഈ പരാതികള്‍ പരിഹരിക്കുന്നതിനും വൈദ്യുതി വിച്ഛേ ദിക്കാന്‍ പോകുന്ന ജീവനക്കാരന്റെ പെരുമാറ്റവും ശ്രദ്ധിക്കേണ്ടതുണ്ട്. വൈദ്യുതി ജീവനക്കാരെ ആക്രമിക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നുണ്ട്. നിയമം കയ്യിലെടുക്കുന്ന വരെ ഒരു കാരണവശാലും വെറുതെ വിടില്ല. ആത്മാര്‍ത്ഥമായി ജോലിചെയ്യുന്ന ജീവന ക്കാര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കെഎസ്ഇ ബി ലൈനുകള്‍ക്ക് സമീപത്തുള്ള മര ചില്ലകള്‍ വെട്ടി മാറ്റുന്നതില്‍ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ കൃത്യമായ സൂപ്പര്‍ വിഷനിലൂടെ മാത്രമേ ഇത് നടത്താവൂ. സംസ്ഥാന ത്ത് ഏറ്റവും കൂടുതല്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാവുന്ന മേഖലയാണ് വൈദ്യു തി മേഖല’ ചെറിയ പാകപ്പിഴകള്‍ പോലും പെരുപ്പിച്ചു കാണിച്ച് വലിയ അക്രമമാണ് വൈദ്യുതി മേഖലയില്‍ നേരിടേണ്ടിവരുന്നത്. കെഎസ്ഇബിയുടെ സേവനവും പെരു മാറ്റവും മെച്ചപ്പെടുത്തി കൊണ്ട് മാത്രമേ ഇതിനെ പ്രതിരോധിക്കാനാവു എന്നും മന്ത്രി വ്യക്തമാക്കി. കെ ബാബു എംഎല്‍എ അധ്യക്ഷനായി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് ആര്‍ ചിന്നുക്കുട്ടന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സത്യപാല്‍. ജില്ലാ പഞ്ചായത്ത് അംഗം ശാലിനി കുറുപ്പേഷ് ‘ വാര്‍ഡ് അംഗം ജയന്‍ പി കെ എന്നിവര്‍ക്കൊ പ്പം കെഎസ്ഇബി ഉദ്യോഗസ്ഥരും പങ്കെടുത്തു.