അലനല്ലൂര്‍ :മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളിലെ പ്രീപ്രൈമറി കലോത്സവം കുട്ടീസ് ഫെസ്റ്റ് 2കെ24 സീനിയര്‍ അസിസ്റ്റന്റ് ഒ. ബിന്ദു ഉദ്ഘാടനം ചെയ്തു. സീനിയര്‍ ടീച്ചര്‍ കെ. ബിന്ദു അധ്യക്ഷയായി. സ്റ്റാഫ് സെക്രട്ടറി പി. ഹംസ, അധ്യാപകരായ സുജിത്, സുനിത, ഹസീന, ഷാഹിദ എന്നിവര്‍ സംസാരിച്ചു.മാപ്പിളപ്പാട്ട്, സംഘഗാനം, കവിതാലാപനം, ആക്ഷന്‍ സോങ്, കഥാകഥനം തുടങ്ങിയ മത്സരങ്ങള്‍ നടന്നു. നൃത്തം, ഒപ്പന, ഫാന്‍സി ഡ്രസ്സ് ഉള്‍പ്പെടെയുള്ള മല്‍സരങ്ങളും സ്റ്റേജിതര മത്സരങ്ങളും വെള്ളിയാഴ്ച നടക്കും. വിജയികളായ കുട്ടികള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കി പഞ്ചായത്ത് ലിറ്റില്‍ ഫെസ്റ്റില്‍ പങ്കെടുപ്പിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.