മണ്ണാര്‍ക്കാട് : കനത്തകാറ്റിലും മഴയിലും വന്‍മരം കടപുഴകിവീണ് ദേശീയപാതയില്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. കരിമ്പ കച്ചേരിപ്പടിയില്‍ പാതയോരത്ത് നിന്നിരുന്ന വാകമരമാണ് നിലംപൊത്തിയത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായി രുന്നു സംഭവം. അതേസമയം റോഡിന് കുറുകെ വന്‍മരംകിടന്നതോടെ ഗതാഗതം തടസപ്പെട്ടു. വിവരമറിയിച്ചപ്രകാരം മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ച് നീക്കി. മണ്ണുമാന്തി യന്ത്രം, ചെയിന്‍സോ എന്നിവയുടെ സഹായത്തോടെ സേനയ്ക്ക് ഒരു മണിക്കൂറോളം പ്രയത്‌നിക്കേണ്ടി വന്നു. ഇതിനിടെ ദേശീയപാതയുടെ ഇരുദിശയിലും വാഹനങ്ങളുടെ നീണ്ടനിരപ്രത്യക്ഷപ്പെട്ടു. സ്‌കൂള്‍ വിട്ട സമയമായതിനാല്‍ ഗതാഗത തടസ്സം വിദ്യാര്‍ഥികളേയും മറ്റുയാത്രക്കാരേ യും കാര്യമായി ബാധിച്ചു. ആറരയോടെ വാഹനങ്ങളെ കടത്തിവിട്ടെങ്കിലും ഏഴ് മണി യോടെയാണ് ഇതുവഴി ഗതാഗതം സുഗമമായത്. മണ്ണാര്‍ക്കാട് അഗ്നിരക്ഷാനിലയം അസി. സ്‌റ്റേഷന്‍ ഓഫിസര്‍ എ.കെ. ഗോവിന്ദന്‍കുട്ടിയുടെ നേതൃത്വത്തില്‍ സേന അംഗ ങ്ങളായ ഇ.എം ഷിന്റോ, കെ. പ്രശാന്ത്, എം.എസ് ഷബീര്‍, ഷെരീഫ്, അനില്‍ കുമാര്‍, ട്രെയിനികളായ സുരേഷ്‌കുമാര്‍, സനോജ് മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് മരം മുറിച്ച് നീക്കിയത്. കരിമ്പ, കല്ലടിക്കോട് മേഖലയില്‍ കാറ്റിലും മഴയിലും ദേശീയപാതയുടെ വിവിധ ഭാഗങ്ങളിലും മരങ്ങള്‍ പൊട്ടിവീണിരുന്നു. ഇതേ തുടര്‍ന്ന് വൈദ്യുതി തടസ്സവു മുണ്ടായി. പനയംപാടത്ത് റോഡില്‍ വെള്ളംകയറി. കൂടാതെ വിവിധ സ്ഥലങ്ങളിലായി നാലിലധികം വീടുകള്‍ക്ക് മുകളില്‍ മരം വീണിട്ടുണ്ട്.