മണ്ണാര്‍ക്കാട് : ചിരിക്കാനും ചിന്തിക്കാനുമുള്ള വകയുണ്ട്. നേര്‍വഴിയിലേക്കുള്ള നല്ല സന്ദേശങ്ങളും. കാഴ്ചക്കാരെ കൂട്ടി റീലുകളുടെ ലോകത്ത് പുതിയ താരങ്ങളാവുകയാണ് മണ്ണാര്‍ക്കാട്ടെ റീല്‍ഗ്യാങ്ങ്. ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള ഇവരുടെ വീഡിയോകള്‍ക്കെല്ലാം മികച്ച പിന്തുണയാണ് സമൂഹമാധ്യമപ്രതലങ്ങളില്‍ ലഭിക്കുന്നത്. സേവ് മണ്ണാര്‍ക്കാടി ന്റെ റണ്ണേഴ്‌സ് ക്ലബിലെ അംഗങ്ങളാണ് റീല്‍ഗ്യാങ്ങിലുമുള്ളത്. ആരോഗ്യസംരക്ഷണ ത്തിനായി ഓടുന്നവരാണ്. മറ്റുള്ളവരുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിച്ച് സന്തേഷം കണ്ടെത്താന്‍ ആസ്വാദ്യകരമായ ഉഉള്ളടക്കങ്ങള്‍ റീലുകളാക്കി നല്‍കാമെന്നെടുത്ത തീരുമാനത്തിലാണ് റീല്‍ഗ്യാങ്ങ് ജനിക്കുന്നത്. യുവത്വം പിന്നിടുന്നവരും മധ്യവയസി ലെത്തിയവരും വാര്‍ധക്യം താണ്ടുന്നവരുമായ അംഗങ്ങള്‍ വേഷപകര്‍ച്ചക്കായി നിറ ഞ്ഞ സൗഹാര്‍ദ്ദത്തോടെ കൈകോര്‍ത്തപ്പോള്‍ റീലുകളും സൂപ്പറായി.

റണ്ണേഴ്‌സ് ക്ലബിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനായി തയ്യാറാക്കിയിരുന്ന ചെറി യ വീഡിയോകളും മറ്റും ഇതിന് പ്രചോദനമേകി. ഒരു ആക്ഷന്‍ വീഡിയോ തയ്യാറാക്കു കയും അതിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തതാണ് റീലുകളുടെ ലോകത്ത് ചുവടുറപ്പിക്കാന്‍ റീല്‍ഗ്യാങ്ങിന് കരുത്തായത്. കൈനിറയെ ഉള്ളടക്കങ്ങളുമായി ജാഫ ര്‍ പാലൂരുമെത്തിയപ്പോള്‍ പിന്നെ കഥയങ്ങ് മാറി. അസ്‌ലം അച്ചു, ജാഫര്‍ പാലൂര്‍, ജലീല്‍ പൊതിയില്‍, വിനോദ്, നാസര്‍ കൈതച്ചിറ, നാസര്‍ ഞാറന്‍തൊടി, അഹമ്മദാലി, ഹുസൈന്‍ മാസപ്പറമ്പ്, മുട്ടായി അണ്ണന്‍ എന്ന ഹുസൈന്‍ എന്നിവരാണ് പ്രധാന അഭി നേതാക്കള്‍. സഹായികളായി സി.എം അഷ്‌റഫ്, ഷെയ്ക്ക് അബ്ദുള്ള, ഉണ്ണീന്‍ക്കുട്ടി, പി. എം. അഷ്‌റഫ് എന്നിവരും ഗ്യാങ്ങിലുണ്ട്. കര്‍ഷകന്‍, വ്യാപാരി, സര്‍ക്കാര്‍ ജീവനക്കാര ന്‍, പ്രവാസി എന്നിങ്ങനെ ജീവിതത്തിന്റെ നാനാവഴികളില്‍ വിഹരിക്കുന്ന വിവിധ പ്രായക്കാരാണ് ഇവര്‍. എല്ലാവരും മണ്ണാര്‍ക്കാടും പരിസരത്തുമുള്ളവര്‍.

നാട്ടിന്‍പുറത്തിന്റെ നന്‍മയും സന്ദേശങ്ങളും അടങ്ങുന്നതാകണം ഉള്ളടക്കമെന്നതില്‍ പ്രത്യേക ശ്രദ്ധയുണ്ട്. നര്‍മ്മത്തില്‍ കലര്‍ത്തി നല്ലകാര്യങ്ങള്‍ പറഞ്ഞാണ് ഇവര്‍ കയ്യടി നേടുന്നത്. സമകാലിക വിഷയങ്ങളും തെരഞ്ഞെടുക്കാറുണ്ട്. അസ്‌ലം അച്ചുവും സ ഹോദരന്‍ ജാഫര്‍ പാലൂരും ചേര്‍ന്നാണ് സ്‌ക്രിപ്റ്റ് തയ്യറാക്കുക. ചിത്രീകരണം, എഡിറ്റിം ഗ്, സംവിധാനം എന്നിവ കൂടി അസ്‌ലം നിര്‍വഹിക്കും. ഐഫോണ്‍ ആണ് ഇതിനെല്ലാം ഉപയോഗിക്കുന്നത്. സ്‌ക്രിപ്റ്റ് റീല്‍ഗ്യാങ്ങിന്റെ വാട്‌സ് ഗ്രൂപ്പില്‍ ചര്‍ച്ചയ്ക്ക് വിധേയമാ ക്കും. അംഗങ്ങളുടെ അഭിപ്രായം തേടും. ആവശ്യമെങ്കില്‍ ഭേദഗതി വരുത്തി അപാകത കള്‍ തിരുത്തിയാണ് ചിത്രീകരിക്കുക. തലേദിവസം കഥാപാത്രങ്ങളെയും വേഷവിധാ നങ്ങളെയും കുറിച്ചെല്ലാം അഭിനേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കും.

എല്ലാ ഞായറാഴ്ചകളിലുമാണ് ഷൂട്ടിംഗ്. തത്തേങ്ങലം, മാസപ്പറമ്പ്, കാഞ്ഞിരപ്പുഴ, പൂഞ്ചോല കൂടാതെ മണ്ണാര്‍ക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാകും ചിത്രീകരണം നടത്തുക. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് നാലുമണിയോടെ റീല്‍ ഗ്യാ ങ്ങിന്റെ ഇന്‍സ്റ്റഗ്രാം പേജ്, യുട്യൂബ് ചാനല്‍ കൂടാതെ മൊഹമ്മദ് അസ്‌ലം എന്നപേരിലു ള്ള ഫെയ്‌സ്ബുക്ക് പേജ് എന്നിവ വഴി റീലുകള്‍ കാഴ്ചക്കാരിലേക്കെത്തിക്കും. പ്രവസി യുടെ അവസ്ഥ, ഉണ്ടിപ്പൈസ, മുരിങ്ങമരം തുടങ്ങി നിരവധി വീഡിയോകള്‍ വൈറ ലായിട്ടുണ്ട്. സ്വന്തം സമ്മര്‍ദ്ദങ്ങളെ മറികടക്കാനും അതുവഴി മാനസികാരോഗ്യവും പരസ്പരമുള്ള നല്ലസൗഹൃദവും നിലനിര്‍ത്താനുമായി നുറുങ്ങ് തമാശകളാണ് ഇവര്‍ കൂടുതലും തെരഞ്ഞെടുക്കാറുള്ളത്. ഒരു കല എന്ന രീതിയിലാണ് കാണുന്നത്. ആളുകളെ രസിപ്പിക്കുക. അവരുടെ മാനസിക പിരിമുറുക്കം കുറയ്ക്കുക. ഇതാണ് ലക്ഷ്യം.അടുത്ത റീലിനുള്ള നല്ലൊരു ഉള്ളടക്കം തിരയുന്ന റീല്‍ ഗ്യങ്ങുകാര്‍ പറയുന്നു.

റീല്‍ഗ്യാങ്ങ് എം.കെ.ഡിയുടെ വീഡിയോകള്‍ കാണാനുള്ള ലിങ്ക്
https://www.facebook.com/share/6bbQgbd8TnHpu6Ye/?mibextid=kFxxJD
https://www.instagram.com/reel._gang.mkd?igsh=MWpnaTNmc2x0ajJybQ%3D%3D&utm_source=qr
https://www.youtube.com/@Aslam_achu

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!